എസ്‌ഡിആർഎഫിൻ്റെ സഹായത്തോടെയാണ് അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ മൃതദേഹങ്ങൾ പുറത്തെത്തിച്ചത്
പ്രതീകാത്മക ചിത്രം
ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നാല് നേപ്പാൾ സ്വദേശികൾക്ക് ദാരുണാന്ത്യം. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. രുദ്രപ്രയാഗിൽ ജോലി ചെയ്യുന്ന നേപ്പാൾ സ്വദേശികളായ തുൽ ബഹാദൂർ, പൂർണ നേപ്പാളി, കിഷ്ണ പരിഹാർ, ചിക്കു ബുറ എന്നിവരാണ് മരിച്ചത്. ഫതയിലെ പവൻ ഹാൻസ് ഹെലിപാഡിന് സമീപമുള്ള ക്യാമ്പിലാണ് നാലുപേരും താമസിച്ചിരുന്നത്. എസ്‌ഡിആർഎഫിൻ്റെ സഹായത്തോടെയാണ് അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ മൃതദേഹങ്ങൾ പുറത്തെത്തിച്ചത്.
ALSO READ: യൂട്യൂബിൽ 33 മില്യൺ ആരാധക പിന്തുണ; ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുന്ന വരുമാനമെത്രയാണ്?
ഉത്തരാഖണ്ഡ് സ്റ്റേറ്റ് എമർജെൻസി ഓപ്പറേഷൻസ് സെൻ്റർ കണക്ക് പ്രകാരം ഈ വർഷം ജൂൺ 15 മുതൽ കനത്ത മഴയെത്തുടർന്നുണ്ടായ ദുരന്തങ്ങളിൽ 61 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും രണ്ടു പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഏഴു ദിവസമായി കനത്ത മഴ തുടരുകയാണ്. വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം.