അരീക്കോട് ഭിന്നശേഷിക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: രണ്ട് പേർ അറസ്റ്റിൽ

മഞ്ചേരി പുല്‍പറ്റ സ്വദേശികളായ പറമ്പാടൻ മുഹമ്മദ്, അക്കരപറമ്പിൽ സമീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
അരീക്കോട് ഭിന്നശേഷിക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: രണ്ട് പേർ അറസ്റ്റിൽ
Published on



മലപ്പുറംഅരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മഞ്ചേരി പുല്‍പറ്റ സ്വദേശികളായ പറമ്പാടൻ മുഹമ്മദ്, അക്കരപറമ്പിൽ സമീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.


ടുത്തിടെയാണ് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി യുവതിയുടെ സഹോദരൻ പൊലീസിൽ പരാതി നൽകുന്നത്. നാട്ടുകാരും അകന്ന ബന്ധുക്കളുമടക്കം എട്ടിൽ അധികമാളുകൾ ചൂഷണത്തിന് ഇരയാക്കി എന്നാണ് യുവതിയുടെ സഹോദരൻ നൽകിയ പരാതി. സംഭവത്തിൽ മൂന്ന് എഫ്ഐആറുകളാണ് അരീക്കോട് പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. 2022-23 വർഷങ്ങളിലാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതെന്ന് എഫ്ഐആറിൽ പറയുന്നു.

പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരയാക്കി, യുവതിയുടെ 15 പവൻ സ്വർണം കവർന്നു എന്നും പണം വാങ്ങി മറ്റു പലർക്കും യുവതിയെ കാഴ്ച്ച വെച്ചുവെന്നും എഫ്ഐആറിലുണ്ട്. ചൂഷണം ചെയ്തത് നാട്ടുകാരും അകന്ന ബന്ധുക്കളും അടക്കം എട്ടുപേർ ആണെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. 38 കാരിയായ യുവതിയുടെ രഹസ്യ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. നിലവിൽ അതിജീവിത മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com