
കൊല്ലം പുനലൂരിൽ വൻ കഞ്ചാവ് വേട്ട. 30 കിലോ കഞ്ചാവുമായി കാപ്പാ കേസ് പ്രതി ഉൾപ്പെടെ മൂന്ന് പേർ പിടിയിലായി. റൂറൽ ഡാൻസാഫ് ടീമും പുനലൂർ പൊലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി കാപ്പാ നടപടി കഴിഞ്ഞു ജയിൽ മോചിതനായ പുനലൂർ സ്വദേശി ഷാനവാസ്, വെട്ടുതിട്ട സ്വദേശി അജിത്ത്, ചെമ്മന്തൂർ സ്വദേശി ജെസ്സിൽ എന്നിവരാണ് 30 കിലോ കഞ്ചാവുമായി പിടിയിലായത്.
വിദ്യാർഥികൾക്ക് ഉൾപ്പെടെ കഞ്ചാവ് നൽകിയിരുന്ന ഈ സംഘം, കൊല്ലം റൂറൽ ഡാൻസാഫ് ടീമിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഒഡീഷയിൽ നിന്നെത്തിച്ച കഞ്ചാവ് പ്രതി വിഷ്ണുവിൻ്റെ വീട്ടിൽ വെച്ച് വീതം വെയ്ക്കുന്ന സമയത്താണ് പ്രതികളെ പിടികൂടിയത്. ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ചാണ് പ്രതികൾ കച്ചവടം നടത്തുന്നത്.