
പത്തനംതിട്ട റാന്നിയിൽ കെട്ടിടത്തിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. റാന്നി പോസ്റ്റ് ഓഫീസിന് എതിര്‍വശത്തുള്ള കെട്ടിടത്തിൽ നിന്നാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.
അപകടത്തിൽ ഒരാൾക്ക് പരുക്കുണ്ട്. അസം സ്വദേശിയായ ഗണേശിനാണ് ഗുരുതരമായി പരുക്കേറ്റത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടത്തിന്‍റെ ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്.
കെട്ടിടത്തിൽ നിന്ന് വലിയ ശബ്ദം കേട്ടതോടെ, നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സുമെത്തി നടത്തിയ പരിശോധനയിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്ന് കണ്ടെത്തിയത്.