
ജർമ്മനിയിൽ വെള്ളിയാഴ്ച മൂന്ന് പേർ കൊല്ലപ്പെടുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ മുഖ്യ പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജർമ്മനിയിലെ സോളിംഗനിൽ വെള്ളിയാഴ്ച നടന്ന കത്തിയാക്രമണത്തിലാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്.
സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും പ്രതി സ്വമേധയാ കീഴടങ്ങുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. രണ്ട് പുരുഷന്മാരും രു സ്ത്രീയുമാണ് കത്തിയാക്രമണത്തിൽ കൊല്ലപ്പെട്ടത്.
കത്തിയാക്രമണത്തെ തുടർന്നുണ്ടായ മൂന്നാമത്തെ അറസ്റ്റ് ആണിത്. സംഭവത്തിൻ്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. സംഭവത്തെക്കുറിച്ച് അറിവുണ്ടെന്ന് കരുതുന്ന പതിനഞ്ചുകാരനേയും കസ്റ്റഡിയിലെടുത്തിരുന്നു.
സോളിംഗനിലെ 650 ാം വാർഷികത്തിൻ്റെ ഭാഗമായി നടന്ന ആഘോഷത്തിനിടെയാണ് അക്രമി കടന്നു വന്ന് ആളുകളെ ആക്രമിച്ചത്. സംഭവശേഷം സ്ഥലത്തെ തിരക്ക് കൂടിയതിനാൽ അക്രമിയെ കണ്ടെത്തുവാൻ കഴിഞ്ഞിരുന്നുല്ല.