fbwpx
ഗൂഗിള്‍ സെര്‍ച്ചില്‍ എഐ മോഡ്; മാറ്റങ്ങള്‍ക്കൊരുങ്ങി സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 15 Jan, 2025 10:05 AM

TECH


ഗൂഗിള്‍ സെര്‍ച്ചും എഐ മോഡിലേക്ക് മാറുന്നു. സെര്‍ച്ച് എഞ്ചിനില്‍ 'എഐ മോഡ്' ഓപ്ഷന്‍ കൂടി ചേര്‍ക്കാനാണ് ഗൂഗിള്‍ പദ്ധതിയിടുന്നത്. ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട് പേജില്‍ എഐ മോഡിലേക്ക് മാറാനുള്ള ഓപ്ഷന്‍ കൂടി ഉള്‍പ്പെടുത്തും. ജെമിനി AI ചാറ്റ്‌ബോട്ടിന് സമാനമായ ഇന്റര്‍ഫേസ് ആക്‌സസ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്കാകും.

ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട് പേജില്‍ “All,” “Images,” “Videos,” and “Shopping” ടാബുകളുടെ ഇടത് വഷത്തായിരിക്കും എഐ ടാബ് പ്രത്യക്ഷപ്പെടുക എന്നാണ് ദി ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഓപ്പണ്‍എഐയുടെ മൊബൈല്‍ ആപ്പുകളിലും വെബ്സൈറ്റിലും അക്കൗണ്ടുള്ള എല്ലാ ഉപയോക്താക്കള്‍ക്കും ചാറ്റ്ജിപിടിയുടെ സെര്‍ച്ച് സൗജന്യമായി ലഭിക്കുമെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് ഗൂഗിളിന്റെ പുതിയ നീക്കം. ഓപ്പണ്‍ എഐയുടെ നീക്കം ഗൂഗിളിനാകും കടുത്ത വെല്ലുവിളിയാകുക.

2025 ല്‍ ഗൂഗിളില്‍ വലിയ മാറ്റങ്ങളാണ് വരാന്‍ പോകുന്നതെന്ന് സിഇഒ സുന്ദര്‍ പിച്ചൈയുടെ പ്രഖ്യാപനം വരുന്നതും ഇതിന്റെ ഭാഗമായാണ്.



FACT CHECK
രാജ്യത്തെ എടിഎമ്മുകൾ 2-3 ദിവസത്തേക്ക് അടച്ചിടുമോ? വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന വാർത്ത നിഷേധിച്ച് സർക്കാർ
Also Read
user
Share This

Popular

NATIONAL
KERALA
പാകിസ്ഥാന്‍ ലക്ഷ്യമിട്ടത് പ്രധാന നഗരങ്ങളും സൈനിക കേന്ദ്രങ്ങളും; നിലംതൊടീക്കാതെ ഇന്ത്യ, ഡൽഹിയിൽ നിർണായക ചർച്ചകൾ