fbwpx
സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിലെ പിരിവിന് ഗുണ്ടകള്‍; തോപ്പുംപടിയില്‍ യുവതിയെ വീട് കയറി ആക്രമിച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Aug, 2024 08:51 AM

വായ്പയെടുത്ത പണം കൃത്യ സമയത്ത് തിരികെ നല്കാത്തതിനെ തുടർന്നായിരുന്നു ആക്രമണം. ആറംഗ സംഘമാണ് യുവതിയ ആക്രമിച്ചത്

KERALA


തോപ്പുംപടിയിൽ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിലെ ഗുണ്ടകൾ യുവതിയെ വീട് കയറി ആക്രമിച്ചു. വായ്പയെടുത്ത പണം കൃത്യ സമയത്ത് തിരികെ നല്കാത്തതിനെ തുടർന്നായിരുന്നു ആക്രമണം. ആറംഗ സംഘമാണ് യുവതിയ ആക്രമിച്ചത്.

കഴിഞ്ഞ 20 ന് ഇടക്കൊച്ചി സ്വാദേശിയായ യുവതിയെയും സഹോദരനെയുമാണ് ഒരു സ്ത്രീ ഉൾപ്പടെയുള്ള അഞ്ചോളം ഗുണ്ടകൾ വീട് കയറി ആക്രമിച്ചത്. മകന്‍റെ കോളേജ് ഫീസ് അടയ്ക്കാനാണ് ഇടക്കൊച്ചി സ്വദേശിയായ വീട്ടമ്മ സ്വകാര്യ പണമിടപാട് സ്ഥാപനമായ മാക്സിൽ നിന്നും ലോൺ എടുത്തത്. എന്നാൽ മാസങ്ങളായി കൃത്യമായി അടച്ചു കൊണ്ട് ഇരുന്ന അടവ് ഒരു തവണ തെറ്റിയതോടെയാണ് ഇവരുടെ മകളെ ഗുണ്ടകൾ വീട് കയറി ആക്രമിച്ചത്.

ALSO READ: വിശാഖപട്ടണത്തില്‍ നിന്നും കണ്ടെത്തിയ അസം പെണ്‍കുട്ടിയെ കേരള പൊലീസ് ഇന്ന് ഏറ്റെടുക്കും

ലോൺ അടയ്‌ക്കേണ്ട ചൊവ്വാഴ്ച ദിവസം പൊതു അവധി ആയതിനാൽ ഇവർ പണം കയ്യില്‍ കരുതിയിരുന്നില്ല. എന്നാൽ ഉച്ചയോടെ പണം പിരിക്കാൻ ആൾ വരികയും തുക  ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ആ സമയത്ത് വീട്ടമ്മയുടെ 22 കാരിയായ മകൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇതോടെ ഏജന്‍റ് യുവതിയോട് മോശമായി സംസാരിക്കാന്‍ ആരംഭിച്ചു. പണം ഇല്ലെന്ന് അറിയിച്ചതോടെ മടങ്ങിപ്പോയ ഇയാള്‍ വൈകുന്നേരം ആറ് മണിയോടെ കൂടുതൽ ആളുകളെ കൂട്ടി വീട്ടിൽ എത്തി. ഇതിനോടകം പണം സംഘടിപ്പിച്ച വീട്ടമ്മ ഇവർക്ക് തുക കൈമാറി. എന്നാൽ സമയം കഴിഞ്ഞു എന്ന് അരോപിച്ചു സംഘം ഇവരുടെ 20 വയസുള്ള മകനെ ആക്രമിക്കുകയായിരുന്നു. ഇത് കണ്ട യുവതി പിടിച്ചു മാറ്റാൻ ശ്രമിച്ചപ്പോൾ അക്രമി സംഘത്തിൽ ഉണ്ടായിരുന്നയാൾ യുവതിയെയും അക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ കണ്ണിനു മുകളിൽ പരുക്കേറ്റ യുവതി കറുവേലിപ്പടി ഗവണ്‍മെന്‍റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഇടക്കൊച്ചി മേഖല കമ്മിറ്റി പണമിടപാട് സ്ഥാപനത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.



NATIONAL
പഞ്ചാബിലെ ഫിറോസ്‌പൂരിൽ പാക് ഡ്രോൺ ബോംബാക്രമണം; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്ക്
Also Read
user
Share This

Popular

NATIONAL
WORLD
ശ്രീനഗർ വിമാനത്താവളത്തില്‍ ഡ്രോണാക്രമണമെന്ന് സൂചന; പ്രതിരോധ നടപടികൾ ആരംഭിച്ചു