
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച നിയമസഭയിൽ ഇന്നും തുടരും. സിപിഐയുടെ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരുടെ സർവീസ് സംഘടനകൾ നടത്തുന്ന സമരം നിയമസഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷനീക്കം. അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് നീക്കം. പങ്കാളിത്ത പെൻഷൻ പിൻവലിച്ച്, പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കണം എന്നത് അടക്കമുള്ള ആവശ്യങ്ങളാണ് സമര സംഘടനകൾ മുന്നോട്ടുവെക്കുന്നത്.
സംസ്ഥാനത്ത് വർധിച്ചുവരുന്ന വാഹനാപകടങ്ങളും നെല്ല് സംഭരണത്തിലെ കർഷക പ്രതിസന്ധിയും ശ്രദ്ധ ക്ഷണിക്കൽ ആയും സഭയിൽ അവതരിപ്പിക്കും.