സർക്കാരിന് സാമ്പത്തിക പ്രതിസന്ധി; അന്താരാഷ്ട്ര നാടകോത്സവം നീട്ടിവെച്ചതായി കേരള സംഗീത നാടക അക്കാദമി

സർക്കാരിന് സാമ്പത്തിക പ്രതിസന്ധി; അന്താരാഷ്ട്ര നാടകോത്സവം നീട്ടിവെച്ചതായി കേരള സംഗീത നാടക അക്കാദമി

വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും നാടകോത്സവം നടത്തണമെന്നുമാണ് നാടക പ്രവർത്തകരുടെ ആവശ്യം
Published on

സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അന്താരാഷ്ട്ര നാടകോത്സവം, ഇറ്റ്‌ഫോക്, നീട്ടിവെച്ചതായി കേരള സംഗീത നാടക അക്കാദമി. പദ്ധതിയേതര ഫണ്ടുകൾ നിർത്തലാക്കിയതും സ്പെഷ്യൽ ഫണ്ട് ലഭിക്കാതിരിക്കുന്നതുമാണ് നാടകോത്സവത്തിന് തിരിച്ചടി ആയതെന്ന് അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി ന്യൂസ് മലയാളത്തോട് പറഞ്ഞു.

നടപടിയിൽ പ്രതിഷേധിച്ച് നാടക പ്രവർത്തകർ രംഗത്തെത്തി. അന്താരാഷ്ട്ര ചലചിത്രോത്സവുമായി ബന്ധപ്പെട്ട പ്രവർത്തനം പുരോഗമിക്കുമ്പോൾ നാടകത്തോട് അവഗണനയെന്നാണ് ആരോപണം.  വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും നാടകോത്സവം നടത്തണമെന്നുമാണ് നാടക പ്രവർത്തകരുടെ ആവശ്യം. സംഗീത നാടക അക്കാദമി അധികൃതരെ നേരിട്ട് കണ്ട് വിഷയം ധരിപ്പിക്കാൻ ഒരുങ്ങുകയാണ് നാടക പ്രവർത്തകർ.

Also Read: കേരള സ്കൂള്‍ കലോത്സവ നൃത്താവിഷ്കാര വിവാദം: 'ആവശ്യമില്ലാത്ത വിവാദങ്ങളും ചർച്ചകളും വേണ്ട'; പ്രസ്താവന പിന്‍വലിച്ച് ശിവന്‍കുട്ടി

ഐഎഫ്എഫ്കെ പോലെതന്നെ രാജ്യന്തര പ്രശസ്തി ആർജിച്ച മേളയാണ് ഇറ്റ്‌ഫോക്. വിവിധ ദേശങ്ങളിലെ നാടകങ്ങളും നാടക പ്രവർത്തകരും പങ്കെടുക്കുന്ന മേള എല്ലാ വർഷവും ഫെബ്രുവരിയിലാണ് നടത്തുന്നത്. 

News Malayalam 24x7
newsmalayalam.com