'സർക്കാർ സ്ത്രീ ശാക്തീകരണ ബിൽ പാസാക്കി, പക്ഷെ സുരക്ഷയില്ല'; പശ്ചിമ ബംഗാള്‍ സർക്കാരിനെതിരെ ബിജെപി നേതാവ് സുവേന്ദു അധികാരി

സ്ത്രീകള്‍ രാത്രി ഡ്യൂട്ടി ചെയ്യുന്നത് ശരിയല്ലെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ മുഖ്യ ഉപദേഷ്ടാവായ ആലാപന്‍ ബന്ധോപാധ്യായയുടെ പരാമർശത്തിനെതിരെയാണ് സുവേന്ദു അധികാരി രംഗത്ത് വന്നിരിക്കുന്നത്.
'സർക്കാർ സ്ത്രീ ശാക്തീകരണ ബിൽ പാസാക്കി, പക്ഷെ  സുരക്ഷയില്ല'; പശ്ചിമ ബംഗാള്‍ സർക്കാരിനെതിരെ ബിജെപി നേതാവ് സുവേന്ദു അധികാരി
Published on

കൊല്‍ക്കത്ത ആർജി കർ മെഡിക്കല്‍ കോളേജില്‍ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതില്‍ പശ്ചിമ ബംഗാള്‍ സർക്കാരിനെതിരെ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. കൊല്‍ക്കത്തയില്‍ പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് മമതാ സർക്കാരിനെ പ്രതിക്കൂട്ടില്‍ നിർത്തിക്കൊണ്ടുള്ള പ്രതിപക്ഷ നേതാവിന്‍റെ പരാമർശങ്ങള്‍.

സ്ത്രീകള്‍ രാത്രി ഡ്യൂട്ടി ചെയ്യുന്നത് ശരിയല്ലെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ മുഖ്യ ഉപദേഷ്ടാവായ ആലാപന്‍ ബന്ധോപാധ്യായയുടെ പരാമർശത്തിനെതിരെയാണ് സുവേന്ദു അധികാരി രംഗത്ത് വന്നിരിക്കുന്നത്. 'സ്ത്രീകള്‍ക്ക് പാർലമെന്‍റിലും നിയമസഭകളിലും സീറ്റ് സംവരണം ചെയ്തു കൊണ്ട് ബില്ലുകള്‍ പാസാക്കുന്ന സാഹചര്യത്തില്‍ ഇത്തരം അവസ്ഥ ലജ്ജാകരമാണ്,' സുവേന്ദു അധികാരി പറഞ്ഞു.

കഴിഞ്ഞ ദിവസം, കൊല്‍ക്കത്ത പൊലീസും അവരുടെ സൈബർ ക്രൈം വിഭാഗവും സമൂഹ മാധ്യമങ്ങിലെ സർക്കാർ വിരുദ്ധ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നുവെന്നും സുവേന്ദു ആരോപിച്ചിരുന്നു. എക്സില്‍ എഴുതിയ കുറിപ്പില്‍ രാജ്യത്താകമാനമുള്ള ആളുകള്‍ക്ക് പശ്ചിമ ബംഗാള്‍ പൊലീസ് നോട്ടീസ് നല്‍കിയെന്ന് പറയുന്നു.

അതേസമയം, കൊല്‍ക്കത്തയില്‍ ഡോക്ടർമാരുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഡൽഹി എയിംസിലെ റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (ആർഡിഎ) ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രവർത്തിക്കുന്ന നിർമാൺ ഭവന് പുറത്ത് ഒപിഡി സേവനങ്ങൾ നൽകുമെന്നും അറിയിച്ചിരുന്നു. സമരം തുടരുമെന്നാണ് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) റസിഡൻ്റ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.


രാജ്യത്തുടനീളമുള്ള ആരോഗ്യ പ്രവർത്തകരെയും സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിനായി ഒരു ഓർഡിനൻസ് വഴി കേന്ദ്ര നിയമം കൊണ്ടുവരാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എയിംസ് ആർഡിഎ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്. കൊൽക്കത്തയിലെ ഞെട്ടിക്കുന്ന ബലാത്സംഗത്തേയും കൊലപാതകത്തേയും തുടർന്ന്, പത്മ അവാർഡ് ജേതാക്കളായ ഒരു കൂട്ടം ഡോക്ടർമാർ പ്രസിഡൻ്റ് ദ്രൗപദി മുർമുവിനോട് അടിയന്തരമായി ഇടപെടണമെന്ന് അഭ്യർത്ഥിച്ചു

Related Stories

No stories found.
News Malayalam 24x7
newsmalayalam.com