ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം: കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭ ഉപസമിതി; 13-ാം നിയമസഭാ സമ്മേളനം ജനുവരി 17 മുതൽ

രാജ്ഭവനിലേക്ക് രണ്ട് പുതിയ വാഹനങ്ങൾ വാങ്ങാനും മന്ത്രിസഭാ യോഗം അനുമതി നൽകി
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം: കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭ ഉപസമിതി; 13-ാം നിയമസഭാ സമ്മേളനം ജനുവരി 17 മുതൽ
Published on

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭ ഉപസമിതിയെ തീരുമാനിച്ചു. ധനമന്ത്രി കെ.എൻ ബാലഗോപാൽ, റവന്യൂ മന്ത്രി കെ. രാജൻ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, വനംവകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ എന്നിവരാണ് അംഗങ്ങൾ.


നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കുന്നതിനായി വിവരങ്ങൾ വകുപ്പുകളിൽ നിന്നും ശേഖരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. രാജ്ഭവനിലേക്ക് രണ്ട് പുതിയ വാഹനങ്ങൾ വാങ്ങാനും മന്ത്രിസഭാ യോഗം അനുമതി നൽകി. 15-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനം ജനുവരി 17 മുതൽ വിളിച്ചു ചേർക്കുവാൻ ഗവർണറോട് ശുപാർശ ചെയ്യാനാണ് മന്ത്രിസഭാ യോഗ തീരുമാനം.

Also Read: പേഴ്സണൽ മീറ്റിങ് എന്നു പറഞ്ഞ് വിളിച്ച് വരുത്തി; ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച ജനറൽ മാനേജർ അറസ്റ്റിൽ


അതേസമയം, കേരളത്തിന്റെ നിയുക്ത ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഇന്ന് സംസ്ഥാനത്തെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ​ഗവ‍ർണറെ സ്വീകരിച്ചു. നാളെ രാവിലെ 10.30ന് രാജ്‌ഭവനിൽ വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ ​ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com