ദുർമന്ത്രവാദവും നരബലിയും അഘോരി ആചാരവും നിരോധിക്കും; വ്യവസ്ഥകൾ ലംഘിച്ചാൽ കടുത്ത ശിക്ഷ, നിയമം പാസാക്കി ​ഗുജറാത്ത് നിയമസഭ

മന്ത്രവാദത്തിന്റെ പേരിൽ അതിമാനുഷിക ശക്തി അവകാശപ്പെട്ട് ആളുകളെ വഞ്ചിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടികളെടുക്കുമെന്നും പുതിയ നിയമത്തിൽ പറയുന്നു. വിജ്ഞാപനം വന്ന് 30 ദിവസത്തിനുള്ളിൽ നിയമത്തെ നിയന്ത്രിക്കുന്ന ചട്ടങ്ങൾ രൂപീകരിക്കും.
ദുർമന്ത്രവാദവും നരബലിയും അഘോരി ആചാരവും നിരോധിക്കും; വ്യവസ്ഥകൾ ലംഘിച്ചാൽ കടുത്ത ശിക്ഷ, നിയമം പാസാക്കി ​ഗുജറാത്ത് നിയമസഭ
Published on

സംസ്ഥാനത്ത് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും തടയിടാൻ ഗുജറാത്ത് നിയമസഭ മുൻകയ്യെടുക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഗുജറാത്ത് പ്രിവൻഷൻ ആൻഡ് എറാഡിക്കേഷൻ ഓഫ് ഹ്യൂമൻ സാക്രിഫൈസ് ആൻഡ് അതർ ഇൻഹ്യൂമൻ, എവിൾ ആൻഡ് അഘോരി പ്രാക്ടീസസ് ആൻഡ് ബ്ലാക്ക് മാജിക് ബിൽ 2024 -ലൂടെയാണ് ദുരാചാരങ്ങൾ തടയാനുള്ള ഗുജറാത്ത് സർക്കാരിൻ്റെ നീക്കം. ബിൽ ഗുജറാത്ത് നിയമസഭ ബുധനാഴ്ച ഏകകണ്ഠമായി പാസാക്കി.

വിശ്വാസത്തിന്റെ പേരിൽ ആളുകളെ ചൂഷണം ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരാനാണ് സംസ്ഥാനസർക്കാർ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. നരബലി അടക്കമുള്ള ദുർമന്ത്രവാദങ്ങൾ നിയമത്തിന്റെ പിൻബലത്തോടെ ഇല്ലാതാക്കുകയാണ് ലക്ഷ്യം.

മന്ത്രവാദത്തിന്റെ പേരിൽ അതിമാനുഷിക ശക്തി അവകാശപ്പെട്ട് ആളുകളെ വഞ്ചിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടികളെടുക്കുമെന്നും പുതിയ നിയമത്തിൽ പറയുന്നു. വിജ്ഞാപനം വന്ന് 30 ദിവസത്തിനുള്ളിൽ നിയമത്തെ നിയന്ത്രിക്കുന്ന ചട്ടങ്ങൾ രൂപീകരിക്കും.

നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷകളാണ് നൽകുക. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും കേസെടുക്കുക. വ്യവസ്ഥകൾ ലംഘിക്കുന്ന ആളുകൾക്ക് ആറ് മാസം മുതൽ ഏഴ് വർഷം വരെ നീളുന്ന ജയിൽ ശിക്ഷയും 5,000 മുതൽ 50,000 രൂപ വരെ പിഴയും ചുമത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com