
സംസ്ഥാനത്ത് വിദ്യാര്‍ഥിക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. എറണാകുളം കുസാറ്റിലെ ഫിസിക്സ് വിഭാഗത്തിലെ വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച് യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. നൂറിലേറെ പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഡെങ്കിപ്പനിയും വര്‍ധിച്ചു വരുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിലാണ്. ജില്ലയില്‍ മാത്രം 450ലധികം പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഡെങ്കിപ്പനിക്കും പന്നിപ്പനിക്കും പുറമെ എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ അസുഖങ്ങളും സംസ്ഥാനത്ത് വലിയ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും പനി ബാധിച്ച് അഡ്മിറ്റ് ആകുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. അതേസമയം പനി നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.