വിദ്വേഷ പരാമർശം: പി.സി. ജോർജിന്റെ ഇടക്കാല മുൻകൂ‍ർ ജാമ്യം തുടരും

മതസ്പർധ വളർത്തൽ, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് പി.സി. ജോർജിനെതിരെ കേസെടുത്തിരുന്നത്
വിദ്വേഷ പരാമർശം: പി.സി. ജോർജിന്റെ ഇടക്കാല മുൻകൂ‍ർ ജാമ്യം തുടരും
Published on

ചാനൽ ചർച്ചക്കിടെ നടത്തിയ വിദ്വേഷ പരാമർശത്തിൽ പി.സി. ജോർജിന്റെ ഇടക്കാല മുൻകൂ‍ർ ജാമ്യം തുടരും. പി.​സി. ജോ​ർ​ജിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിച്ചില്ല. ഈ മാസം 25ന് പരിഗണിക്കുന്നതിനായി അപേക്ഷ മാറ്റിവെയ്ക്കുകയായിരുന്നു. അതുവരെ അറസ്റ്റ് പാടില്ലെന്ന് കോട്ടയം സെഷൻസ് കോടതി പൊലീസിനോട് നിർദേശിച്ചു.

മതസ്പർധ വളർത്തൽ, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് പി.സി. ജോർജിനെതിരെ കേസെടുത്തിരുന്നത്. ഇന്ത്യയിലെ മുസ്ലിങ്ങളെല്ലാം മതവർഗീയവാദികളാണെന്ന് പറഞ്ഞ പി.സി. ജോർജ് ഇവർ പാകിസ്താനിലേക്ക് പോകണമെന്നും പറഞ്ഞിരുന്നു. ഇതോടെ പ്രസ്താവന വലിയ വിവാദമായി. പി.സി. ജോർജിന് വേണ്ടി അഡ്വക്കേറ്റ് സൂരജ് എം. കർത്തയാണ് കോടതിയിൽ ഹാജരായത്. വിവാദ ചാനൽ ചർച്ചയുടെ വീഡിയോയും ഉള്ളടക്കവും എഴുതി നൽകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

ചാനൽ ചർച്ചയിലെ പരാമർശം താൻ ഉദ്ദേശിച്ച രീതിയിലല്ല വ്യാഖ്യാനിക്കപ്പെടുന്നതെന്നും വാക്കുകൾ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണെന്നും പി.സി ജോർജ് സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി വ്യക്തമാക്കിയിരുന്നു. അതേസമയം പൊലീസ് പി.സി. ജോർജിനു വേണ്ടി ഒത്തു കളിക്കുകയാണെന്നായിരുന്നു പരാതിക്കാരായ യൂത്ത് ലീഗ് നേതാക്കളുടെ ആരോപണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com