മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ട്; എ.എം.എം.എയുടെ ആസ്ഥാന മന്ദിരം ഒ.എൽ.എക്സിൽ വിൽപ്പനയ്ക്കിട്ട് സോഷ്യൽ മീഡിയ വിരുതന്മാർ

നേരത്തെ AMMA യുടെ ആസ്ഥാന മന്ദിരത്തില്‍ റീത്ത് വച്ചത് വലിയ വാര്‍ത്തയായിരുന്നു. കൊച്ചിയിലെ AMMA ഓഫീസിന് മുന്നിൽ റീത്ത് വച്ചാണ് ലോ കോളേജിലെ ഒരു കൂട്ടം വിദ്യാർഥികള്‍ പ്രതിഷേധിച്ചത്. അച്ഛൻ ഇല്ലാത്ത 'അമ്മ'യ്ക്ക് എന്ന വാചകത്തോടെയാണ് റീത്ത് വച്ചത്
മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ട്; എ.എം.എം.എയുടെ ആസ്ഥാന മന്ദിരം
ഒ.എൽ.എക്സിൽ വിൽപ്പനയ്ക്കിട്ട് സോഷ്യൽ മീഡിയ വിരുതന്മാർ
Published on

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ AMMA യുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം ഒ.എൽ.എക്സിൽ വില്‍പ്പനയ്ക്കിട്ട് ഏതോ സോഷ്യൽ മീഡിയ വിരുതർ. 20,​000 രൂപയാണ് ഓഫീസിന്‍റെ വിലയായി കൊടുത്തിരിക്കുന്നത്. മോഹന്‍ലാല്‍ ആന്‍റ് കോ എന്നാണ് വില്‍പ്പനയ്ക്ക് ഇട്ട അക്കൗണ്ടിന്റെ പേര്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനാല്‍ പെട്ടെന്ന് വില്‍പ്പന നടത്തുകയാണെന്ന് ഡിസ്ക്രിപ്ഷനില്‍ പറയുന്നു. വാതില്‍ മുട്ടിയോ, മെസഞ്ചറില്‍ സന്ദേശം അയച്ചോ വാങ്ങാന്‍ താല്‍പ്പര്യം അറിയിക്കാം. മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ട്. കൂടെയുള്ളവരുടെ കൈയിലിരിപ്പുകാരണം വിൽക്കുന്നു എന്നും ഡിസ്ക്രിപ്ഷനിലുണ്ട്. 3,4 ദിവസത്തിനുള്ളില്‍ വില്‍പ്പന നടത്തണം എന്നും പരസ്യത്തിൽ പറയുന്നു.

നേരത്തെ AMMA യുടെ ആസ്ഥാന മന്ദിരത്തില്‍ റീത്ത് വച്ചത് വലിയ വാര്‍ത്തയായിരുന്നു. കൊച്ചിയിലെ AMMA ഓഫീസിന് മുന്നിൽ റീത്ത് വച്ചാണ് ലോ കോളേജിലെ ഒരു കൂട്ടം വിദ്യാർഥികള്‍ പ്രതിഷേധിച്ചത്. അച്ഛൻ ഇല്ലാത്ത 'അമ്മ'യ്ക്ക് എന്ന വാചകത്തോടെയാണ് റീത്ത് വച്ചത്.

മലയാള സിനിമയുടെ താര സംഘടനയായ AMMA യുടെ മുൻ പ്രസിഡന്‍റായ മോഹൻലാൽ നാളെ മാധ്യമങ്ങളെ കാണും. നാളെ ഉച്ച കഴിഞ്ഞ് നടക്കുന്ന വാർത്ത സമ്മേളനത്തിലാണ് മോഹൻലാൽ പ്രതികരിക്കുക. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന്, സിനിമ മേഖലയിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് മോഹൻലാൽ മൗനം അവസാനിപ്പിക്കുന്നത്.

പ്രമുഖ നടന്മാര്‍ക്കെതിരെ ഉള്‍പ്പെടെ ലൈംഗികാരോപണം ശക്തമായതോടെ താര സംഘടന കടുത്ത പ്രതിരോധത്തിലായിരുന്നു. അമ്മയുടെ സംഘടന ചുമതലകളിൽ നിന്ന് മോഹൻലാൽ ഉൾപ്പടെയുള്ളവർ രാജിവെക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com