fbwpx
പൂനെയിൽ കനത്ത മഴ; മെട്രോ ലൈൻ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തില്ല
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Sep, 2024 12:10 PM

ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രിയുടെ പൊതു റാലി തീരുമാനിച്ചിരുന്ന എസ്പി കോളേജ് കാമ്പസിലും വെള്ളക്കെട്ട് രൂക്ഷമാണ്

NATIONAL


പൂനെയിൽ ഇന്ന് നടക്കുന്ന മെട്രോ ഭൂഗർഭ പാത ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തില്ല. പൂനെ നഗരത്തിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി യാത്ര റദ്ദാക്കിയത്. ഭൂഗർഭ മെട്രോ പാത ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രിയുടെ പൊതു റാലി തീരുമാനിച്ചിരുന്ന എസ്പി കോളേജ് കാമ്പസിലും വെള്ളക്കെട്ട് രൂക്ഷമാണ്. 

READ MORE: ഗൂഗിൾ മാപ്‌സ് നോക്കി എളുപ്പ വഴി പിടിച്ചു: യാത്ര പാകിസ്താനിലെ കൂട്ടുകാരിയെ കാണാൻ, അതിർത്തി കടക്കാൻ ശ്രമിച്ച കശ്മീർ സ്വദേശി പൊലീസ് പിടിയിൽ

സ്വർഗതെ മുതൽ സിവിൽ കോടതി വരെയുള്ള മെട്രോ ഭൂഗർഭ പാത ഉദ്ഘാടനത്തോടൊപ്പം, പാത വികസനത്തിന് തറക്കല്ലിടുന്ന ചടങ്ങും പ്രധാനമന്ത്രി നിർവഹിക്കുമെന്നാണ് തീരുമാനിച്ചിരുന്നത്. 1810 കോടിയാണ് സ്വർഗതെ മുതൽ സിവിൽ കോടതി വരെയുള്ള മെട്രോ ഭൂഗർഭ പാത നിർമാണത്തിനായി ചെലവഴിച്ചത്. ഭൂഗർഭ പാത ഉദ്ഘാടനത്തോടെ പൂനെ മെട്രോ റെയിൽ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചു.

READ MORE: കള്ളപ്പണം വെളുപ്പിക്കൽ കേസ്; തമിഴ്‌നാട് മുൻ മന്ത്രി വി സെന്തിൽ ബാലാജിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

മെട്രോ ഭൂഗർഭ പാത ഉദ്ഘാടനത്തിനും, പാത വികസന തറക്കല്ലിടൽ ചടങ്ങിനും ശേഷം, സാമൂഹിക പരിഷ്കർത്താവായ ക്രാന്തിജ്യോതി സാവിത്രിബായ് ഫൂലെയുടെ ഓർമയ്ക്കായി ബിഡെവാഡെയിൽ ആരംഭിക്കുന്ന ആദ്യത്തെ പെൺകുട്ടികളുടെ സ്കൂളിന് തറക്കല്ലിടുന്ന ചടങ്ങും പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്നാണ് തീരുമാനിച്ചിരുന്നത്.

READ MORE: മുംബൈയിൽ അതിതീവ്ര മഴ: റോഡ്- റെയിൽ ​ഗതാഗതം പ്രതിസന്ധിയിൽ, 14 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; നഗരത്തിൽ ഇന്ന് റെഡ് റെഡ് അലേർട്ട്

KERALA
മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, ശരീരത്തിൽ മറ്റു പരിക്കുകൾ; സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ചു കൊലപ്പെടുത്തിയ ഐവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്
Also Read
user
Share This

Popular

KERALA
KERALA
പ്രതി ഒളിവിൽ കഴിഞ്ഞത് സുഹൃത്തിൻ്റെ വീട്ടിൽ, സാഹസികമായി പിന്തുടർന്ന് പൊലീസ്; അഭിഭാഷകയെ മർദിച്ച ബെയിലിൻ ദാസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി