മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്
പാലക്കാട് അട്ടപ്പാടിയിൽ കനത്ത മഴയും മണ്ണിടിച്ചിലും. ഇന്ന് പെയ്ത മഴയിൽ ചിറ്റൂർ, കുറവൻപാടി, പുലിയറ എന്നീ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.
ALSO READ: ദാന ചുഴലിക്കാറ്റ് തീരം തൊട്ടു; ഒഡിഷയിലെ 16 ജില്ലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്
അട്ടപ്പാടി ചുരത്തിൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ആനമുളി ഉരുളൻകുന്നു ഭാഗത്ത് വെള്ളം പൊങ്ങുകയും ചപ്പാത്തിൽ വെള്ളം കയറുകയും ചെയ്തിരുന്നു. തെങ്കര പഞ്ചായത്തിലെ ആറാം വാർഡിലാണ് ആനമമൂളി ഉരുളൻകുന്ന് ചപ്പാത്ത്. മലവെള്ളപ്പാച്ചിലിൽ ഉരുളൻ ഭാഗത്തേക്കുള്ള റോഡും ഭാഗികമായി തകർന്നിരുന്നു. ഈ റോഡിനെയും ചപ്പാത്തിനെയും ആശ്രയിക്കുന്നത് ഒട്ടേറെപ്പേരാണ്.
അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.