ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ട ഹെലികോപ്ടർ അപകടത്തിന് പേജർ ആക്രമണവുമായി സാമ്യം: ഇറാൻ എം പി

ഇബ്രാഹിം റെയ്സി പേജർ ഉപയോഗിക്കുന്നതിന്‍റെ പഴയ ചിത്രങ്ങൾ പുറത്തു വന്നതോടെയുണ്ടായ അഭ്യൂഹങ്ങളെ പിന്തുണച്ചായിരുന്നു എം പിയുടെ പ്രതികരണം.
ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ട ഹെലികോപ്ടർ അപകടത്തിന് പേജർ ആക്രമണവുമായി സാമ്യം: ഇറാൻ എം പി
Published on

ഇറാൻ മുൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിന് ലെബനിൽ നടന്ന പേജർ ആക്രമണവുമായി സാമ്യമുണ്ടെന്ന ആരോപണവുമായി ഇറാൻ എംപി. ഹെലികോപ്റ്റർ തകർന്ന അപകടമുണ്ടായത് പേജർ പൊട്ടിത്തെറിച്ചാകാം എന്നാണ് എംപിയുടെ അവകാശവാദം.

കൊല്ലപ്പെട്ട മുന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി പേജറുകള്‍ ഉപയോഗിച്ചിരുന്നതായും, പേജർ പൊട്ടിത്തെറിച്ചാകാം ഹെലികോപ്റ്റർ അപകടമുണ്ടായതെന്നുമാണ് ഇറാൻ എം.പി അഹമ്മദ് ബഖ്‌ഷായെഷ് അർദെസ്താനിയുടെ വെളിപ്പെടുത്തൽ. ഇബ്രാഹിം റെയ്സി പേജർ ഉപയോഗിക്കുന്നതിന്‍റെ പഴയ ചിത്രങ്ങൾ പുറത്തു വന്നതോടെയുണ്ടായ അഭ്യൂഹങ്ങളെ പിന്തുണച്ചായിരുന്നു എം പിയുടെ പ്രതികരണം. 2020 മെയ് 20 നായിരുന്നു ഹെലികോപ്റ്റർ തകർന്നുള്ള ഇബ്രാഹിം റെയ്സിയുടെ മരണം. ഒപ്പമുണ്ടായിരുന്ന വിദേശകാര്യമന്ത്രി അമീര്‍ അബ്ദുല്ലാഹിയാനും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.

പ്രതികൂല കാലാവസ്ഥയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് ഇറാൻ കഴിഞ്ഞ മാസം പുറത്തുവിട്ട റിപ്പോർട്ട്. എന്നാൽ ഇറാൻ സൈന്യത്തിൻ്റെ അറിവോടെയാണ് ഹിസ്ബുള്ള പേജറുകൾ വാങ്ങിച്ചതെന്നും, ലെബനനിലെ സ്ഫോടനങ്ങളില്‍ ഇറാൻ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുമെന്നും എം പി അഹമ്മദ് ബഖ്‌ഷായെഷ് ആർദെസ്താനി അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com