fbwpx
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉച്ചയ്ക്ക് 2.30ന് പുറത്തുവിടും; രഞ്ജിനിയുടെ സ്റ്റേ ആവശ്യം ഹൈക്കോടതി തള്ളി
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Aug, 2024 02:35 PM

നടി രഞ്ജിനി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്

HEMA COMMITTEE REPORT


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന നടി രഞ്ജിനിയുടെ ഹര്‍ജി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് തള്ളി. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്യണമെന്ന രഞ്ജിനിയുടെ ആവശ്യം ജസ്റ്റിസ് വിജി അരുണ്‍ അംഗീകരിച്ചില്ല. ഇതോടെ റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള നിയമതടസങ്ങള്‍ ഒഴിവായി. ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കുന്നത് തുടരുകയാണ്. രഞ്ജിനിക്കായി മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനായ അമിത് സിബിലാണ് ഹാജരായത്.

പ്രമാദമായ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് പുറത്തുവിടും. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ടവര്‍ക്ക് ഇന്ന് ഉച്ചയ്ക്ക് 2.30ന് കൈമാറുമെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചു.

കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരുടെ സ്വകാര്യത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കിയാകും റിപ്പോര്‍ട്ട് പുറത്തുവിടുകയെന്ന് സിംഗിള്‍ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.


ALSO READ : വെളിച്ചം കാണാതെ നാലര വര്‍ഷം; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍


മലയാള സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ അധ്യക്ഷയായ സമിതിയുടെ റിപ്പോര്‍ട്ടാണ് നാലര വര്‍ഷത്തിന് ശേഷം പുറത്തുവരുന്നത്. റിപ്പോർട്ട് പുറത്തുവിടാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുവദിച്ചിരിക്കുന്ന സമയ പരിധി ഇന്ന് അവസാനിരിക്കെയാണ് സര്‍ക്കാരിന്‍റെ നിര്‍ണായക നീക്കം. 

233 പേജുള്ള റിപ്പോർട്ടാണ് പുറത്തുവിടുക. നേരത്തെ പരസ്യമാക്കാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്ന ഭാഗങ്ങൾ ഒഴിവാക്കി തന്നെയാണ് റിപ്പോർട്ട് പുറത്തുവിടുക. പേജ് നമ്പർ 49 ലെ ചിലഭാഗങ്ങൾ, പേജ് 81 മുതൽ 100 വരെ, ചില മൊഴികൾ, സ്വകാര്യതയെ ബാധിക്കുന്ന മറ്റ് കാര്യങ്ങൾ എന്നിവയുൾപ്പെടെയാണ് ഒഴിവാക്കിയിട്ടുള്ളതെന്നാണ് വിവരം.


WORLD
ലൈവായി പാട്ടു പാടുന്ന ക്രിസ്തുമസ് ട്രീകളോ? അമേരിക്കയിലെ ജീവനുള്ള സിങ്ങിങ് ട്രീ കണ്ടാലോ
Also Read
user
Share This

Popular

KERALA
KERALA
നടിയെ ആക്രമിച്ച കേസ്: മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ കോടതി അലക്ഷ്യ ഹർജി നൽകി അതിജീവിത