സുരേഷ് ഗോപിക്ക് ആശ്വാസം; വാഹന നികുതി വെട്ടിപ്പ് കേസിൽ വിചാരണ കോടതിയിൽ ഹാജരാകേണ്ടെന്ന് ഹൈക്കോടതി

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ ഇടക്കാല ഉത്തരവ്
സുരേഷ് ഗോപിക്ക് ആശ്വാസം; വാഹന നികുതി വെട്ടിപ്പ് കേസിൽ വിചാരണ കോടതിയിൽ ഹാജരാകേണ്ടെന്ന് ഹൈക്കോടതി
Published on


പുതുച്ചേരിയില്‍ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന കേസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ആശ്വാസം. വിചാരണ കോടതിയിൽ ഹാജരാകേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ ഇടക്കാല ഉത്തരവ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി നൽകിയ ഹർജി നേരത്തെ എറണാകുളം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.

വ്യാജ വിലാസം ഉപയോഗിച്ച് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. 2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ ഈ രീതിയിൽ നികുതി വെട്ടിച്ച് രജിസ്റ്റർ ചെയ്തത്.

ALSO READ: ഉച്ചഭക്ഷണ അരിയിൽ തിരിമറി, ലക്ഷങ്ങളുടെ നഷ്ടം; ഒറ്റപ്പാലം സപ്ലെകോ ഡിപ്പോയിലെ മുൻ മാനേജർക്കെതിരെ കേസ്

2010 ജനുവരി 27 നാണ് PY 01 BA 999 എന്ന നമ്പറിലുള്ള ഔഡി കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലെ കണ്ടെത്തൽ. വാഹനം രജിസ്റ്റര്‍ ചെയ്ത പുതുച്ചേരിയിലെ വിലാസവും വ്യാജമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com