കേരളത്തിൽ നിന്ന് മോഷ്ടിച്ച പണം ഉപയോഗിച്ച് കൊൽക്കത്തയിൽ വീട് നിർമാണം, ആഢംബര വാഹനങ്ങൾ; ലിങ്കൺ ബിശ്വാസിനെതിരെ കൂടുതൽ കണ്ടെത്തൽ

തട്ടിപ്പ് പണം ഉപയോഗിച്ച് ആഡംബര കാറുകളും ബൈക്കുകളും വാങ്ങി
കേരളത്തിൽ നിന്ന് മോഷ്ടിച്ച പണം ഉപയോഗിച്ച് കൊൽക്കത്തയിൽ വീട് നിർമാണം, ആഢംബര വാഹനങ്ങൾ; ലിങ്കൺ ബിശ്വാസിനെതിരെ കൂടുതൽ കണ്ടെത്തൽ
Published on: 
Updated on: 

ഓൺലൈൻ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ലിങ്കൺ ബിശ്വാസ് കൊൽക്കത്തയിൽ വീട് നിർമാണം തുടങ്ങിയത് കേരളത്തിൽ നിന്ന് മോഷ്ടിച്ച പണം ഉപയോഗിച്ചെന്ന് കണ്ടെത്തൽ. തട്ടിപ്പ് പണം ഉപയോഗിച്ച് ആഡംബര കാറുകളും ബൈക്കുകളും വാങ്ങി. രാജ്യത്തെ വെര്‍ച്വല്‍ അറസ്റ്റ് സൈബര്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനിയാണ് ലിങ്കണ്‍ എന്നാണ് പൊലീസ് കണ്ടെത്തൽ. കൊൽക്കത്തിയിൽ നിന്ന് ലിങ്കൺ ബിശ്വാസിനെ പിടികൂടുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

കഴിഞ്ഞ ദിവസമാണ് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ഉൾപ്പെട്ട ലിങ്കൺ ബിശ്വാസിനെ കൊച്ചി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. വെസ്റ്റ് ബംഗാൾ സ്വദേശിയാണ് ഇയാൾ. കംബോഡിയയിൽ വേരുകളുള്ള വൻ റാക്കറ്റിൻ്റെ ഭാഗമാണ് പ്രതിയെന്നാണ് പൊലീസിൻ്റെ സംശയം. രാജ്യത്തെ ഞെട്ടിച്ച വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍ പലതിന്റെയും സൂത്രധാരനാണ് ഇയാളെന്നും വ്യക്തമായി. ഇയാൾ കൊച്ചി സ്വദേശിയിൽ നിന്നും നാല് കോടിയോളം ഡിജിറ്റൽ അറസ്റ്റിലൂടെ തട്ടിയെടുത്തെന്നും പൊലീസ് റിപ്പോർട്ട് ചെയ്തു.

റിട്ട. പ്രൊഫസറായ കാക്കനാട് സ്വദേശിനിയെ ആധാർ കാർഡുമായി ബന്ധിപ്പിച്ച തൻ്റെ സിം കാർഡ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി തെറ്റിദ്ധരിപ്പിച്ച് ഡിജിറ്റൽ അറസ്റ്റ് ചെയ്താണ് ഇയാൾ പണം തട്ടിയത്.

News Malayalam 24x7
newsmalayalam.com