അന്നയുടെ മരണത്തിൽ അതീവ ആശങ്ക; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യവകാശ കമ്മീഷൻ

നാല് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് നിർദേശം നൽകി
അന്നയുടെ മരണത്തിൽ അതീവ ആശങ്ക; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യവകാശ കമ്മീഷൻ
Published on


ജോലി സമ്മർദം മൂലം മരണമടഞ്ഞ  EY ചാട്ടേര്‍ഡ് അക്കൗണ്ടൻ്റ് അന്ന സെബാസ്റ്റ്യൻ്റെ മരണത്തിൽ ദേശീയ മനുഷ്യവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നാല് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് നിർദേശം നൽകി. ജോലിഭാരമാണ് അന്നയുടെ മരണത്തിന് കാരണമെന്നതിൽ കമ്മീഷൻ അതീവ ആശങ്കയും രേഖപ്പെടുത്തി.



മാനസിക സമ്മർദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയവയുൾപ്പെടെ തൊഴിൽ രംഗത്ത് പ്രൊഫണലുകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അന്നയുടെ മരണം നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. സുരക്ഷിതവും പിന്തുണയേകുന്നതുമായ തൊഴഇൽ സാഹചര്യം ജീവനക്കാർക്ക് ഒരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണെന്നും കമ്മീഷൻ പറഞ്ഞു.


ജൂലൈയ് 24നാണ് ഏർണസ്റ്റ് & യങ് ഇൻഡ്യ കമ്പനിയിലെ ചാ‍ർട്ടേഡ് അക്കൗണ്ടൻ്റായ അന്നയെ പൂനെയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അന്നയുടെ മരണകാരണം ജോലി സമ്മർദമെന്നാരോപിച്ച് അമ്മ അനിത അഗസ്റ്റിൻ EY കമ്പനി മേധാവി രാജീവ് മേമാനിക്ക് തുറന്ന കത്തയച്ചിരുന്നു. ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്നതിലപ്പുറം ജോലിഭാരം നൽകുന്ന കമ്പനിയുടെ നിലപാട് തിരുത്തണമെന്നും ഇനി ഇത്തരം ഒരവസ്ഥ ഒരമ്മയ്ക്കും ഉണ്ടാവരുതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ജോലി സമ്മർദവും മാനസിക പിരിമുറക്കവും കാരണം മകൾ ബുദ്ധിമുട്ടിയിരുന്നതായും അനിത പറയുന്നു. ഉറക്കമില്ലായ്മയും വൈകിയുള്ള ഭക്ഷണ ശീലവും മകളെ രോഗിയാക്കി, മരണവിവരമറിഞ്ഞ് സഹപ്രവർത്തകര്‍ ആരും തന്നെ അന്നയെ കാണാൻ എത്തിയില്ലെന്നും കത്തിൽ പറഞ്ഞിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് വിഷയം വാർത്തകളിൽ ഇടം പിടിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com