മിൽട്ടൺ ചുഴലിക്കാറ്റ് അതിതീവ്ര കാറ്റഗറിയിൽ; പ്രദേശത്ത് നിന്ന് അതിവേഗം ഒഴിയണമെന്ന് ഗവർണർ

അടുത്തിടെ രാജ്യം കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് ഇപ്പോൾ ഫ്ലോറിഡയിൽ നടന്നുകൊണ്ടിരിക്കുന്നത്
മിൽട്ടൺ ചുഴലിക്കാറ്റ് അതിതീവ്ര കാറ്റഗറിയിൽ; പ്രദേശത്ത് നിന്ന് അതിവേഗം ഒഴിയണമെന്ന് ഗവർണർ
Published on


ഗൾഫ് ഓഫ് മെക്സിക്കോയിൽ രൂപം കൊണ്ട മിൽട്ടൺ ചുഴലിക്കാറ്റ് അതിവേഗം ശക്തി പ്രാപിച്ച് അങ്ങേയറ്റം അപകടകരമായ കാറ്റഗറി 4 കൊടുങ്കാറ്റായി മാറിയെന്ന് യുഎസ് നാഷണൽ ഹരികൈൻ സെൻ്റർ (എൻഎച്ച്സി) അറിയിച്ചു. കാറ്റ് യുഎസ് ഗൾഫ് തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മിൽട്ടൺ ചുഴലിക്കാറ്റ്  കിഴക്കൻ ഗൾഫ് ഓഫ് മെക്സിക്കോയ്ക്ക് മുകളിലെത്തുമ്പോൾ കാറ്റഗറി അഞ്ചിലേക്ക് മാറും. ഇതിന് മുൻപായി ബുധനാഴ്ച ഫ്ലോറിഡ തീരം തൊടുമെന്നും എൻഎച്ച്സി അറിയിച്ചു.

അടുത്തിടെ രാജ്യം കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് ഇപ്പോൾ ഫ്ലോറിഡയിൽ നടന്നുകൊണ്ടിരിക്കുന്നത്. ആളുകൾക്ക് പ്രദേശത്ത് നിന്ന് ഒഴിഞ്ഞുമാറാനുള്ള സമയം വളരെ വേഗം തീർന്നുകൊണ്ടിരിക്കുകയാണെന്ന് ഗവർണർ റോൺ ഡിസാൻ്റിസ് മുന്നറിയിപ്പ് നൽകി. കാറ്റ് ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരമായ ടമ്പയിലേക്ക് നീങ്ങുകയാണെന്നും ഒഴിപ്പിക്കലിന് തയ്യാറാകണമെന്നും ജനങ്ങൾക്ക് എൻഎച്ച്സി നിർദേശം നൽകിയിട്ടുണ്ട്. 60 ലക്ഷം പേരെ ഒഴിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.

തിങ്കളാഴ്ച രാവിലെയോടെ മിൽട്ടൺ മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയിൽ വീശുന്നുമെന്ന് എൻഎച്ച്സി അറിയിച്ചു. ബുധനാഴ്ചയോടെ ചുഴലിക്കാറ്റ് ടമ്പാ തീരത്തേക്ക് പതിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തിങ്കളാഴ്‌ച മുതൽ ഫ്ലോറിഡയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും പ്രതീക്ഷിക്കാമെന്ന് എൻഎച്ച്സി മുന്നറിയിപ്പ് നൽകി.

കാറ്റിൻ്റെ വേഗതയുടെ അടിസ്ഥാനത്തിലാണ് ചുഴലിക്കാറ്റുകളെ അഞ്ച് വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നത്. യുഎസ് നാഷണൽ വെതർ സർവീസ് പറയുന്നതനുസരിച്ച്, കാറ്റഗറി മൂന്നിലും അതിന് മുകളിലുമുള്ള ചുഴലിക്കാറ്റുകളെ അതീവ അപകടകരമായി കണക്കാക്കുന്നവയാണ്.

ALSO READ: വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രാസിനും ഗാരി റുവ്കുനിനും, പുരസ്കാരം microRNAയെക്കുറിച്ചുള്ള കണ്ടുപിടുത്തങ്ങൾക്ക്

2005 ൽ ആഞ്ഞ് വീശിയ കത്രീനയ്ക്ക് ശേഷം യൂറോപ്പിനെ ഞെട്ടിച്ച ഹെലീൻ ചുഴലിക്കാറ്റിന് ശേഷമാണ് മിൽട്ടൺ ചുഴലിക്കാറ്റ് തീരം തൊടുന്നത്. ഹെലീൻ ചുഴലിക്കാറ്റിൽ 225 പേർ മരണപ്പെടുകയും നൂറുകണക്കിന് ആളുകളെ കാണാതാവുകയും ചെയ്തിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com