
തിരുവനന്തപുരം വർക്കലയിൽ ഭാര്യക്ക് നേരെ ഭർത്താവിൻ്റെ ക്രൂരമർദനം. കായിക്കര സ്വദേശി നൗഷാദാണ് ഭാര്യയെ ഹെൽമറ്റ് കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. വീട്ടിലെത്താൻ വൈകിയതിനാണ് മർദിച്ചത്. അക്രമം തടയാൻ ശ്രമിച്ച പ്രദേശവാസിയേയും ബന്ധുവിനെയും നൗഷാദ് വെട്ടിപരിക്കേൽപ്പിച്ചു. സംഭവത്തിൽ നൗഷാദിനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.