സംഭവത്തിൽ ഭർത്താവ് വിനോദിനെ രാമങ്കരി പൊലിസ് കസ്റ്റഡിയിൽ എടുത്തു
ആലപ്പുഴ വേഴപ്രയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. രാമങ്കരി സ്വദേശി വിദ്യയാണ് കൊല്ലപ്പെട്ടത്. കുടുംബ പ്രശ്നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഭർത്താവ് വിനോദിനെ രാമങ്കരി പൊലിസ് കസ്റ്റഡിയിൽ എടുത്തു.