രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവര്‍ ധൈര്യശാലികള്‍, പക്ഷെ എനിക്ക് താല്‍പ്പര്യമില്ല : അജിത്ത് കുമാര്‍

സഹപ്രവര്‍ത്തകരില്‍ ഒരുപാടുപേര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടല്ലോ, താങ്കള്‍ക്കും താല്‍പര്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം
രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവര്‍ ധൈര്യശാലികള്‍, പക്ഷെ എനിക്ക് താല്‍പ്പര്യമില്ല : അജിത്ത് കുമാര്‍
Published on


രാഷ്ട്രീയ രംഗത്തോട് തനിക്ക് താല്‍പ്പര്യമില്ലെന്ന് നടന്‍ അജിത്ത് കുമാര്‍. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നവര്‍ക്ക് ധൈര്യശാലികളാണെന്നും അവര്‍ക്ക് ആശംസകള്‍ നേരുന്നുവെന്നും അജിത്ത് പറഞ്ഞു. സഹപ്രവര്‍ത്തകരില്‍ ഒരുപാടുപേര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടല്ലോ, താങ്കള്‍ക്കും താല്‍പര്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

"എനിക്ക് പൊളിറ്റിക്സില്‍ വലിയ താല്‍പ്പര്യം ഇല്ല. എന്റെ സഹപ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയത്തില്‍ താല്‍പ്പര്യം ഉള്ളത് അവരുടെ വ്യക്തിപരമായ കാര്യമാണ്. ഞാന്‍ അവര്‍ക്ക് ആശംസകള്‍ നേരുന്നു. ജനാധിപത്യം എന്ന് പറയുന്നത് ജനങ്ങള്‍ അവരുടെ നേതാക്കളെ തിരഞ്ഞെടുക്കുന്നതാണല്ലോ", അജിത്ത് പറഞ്ഞു.

"അതുകൊണ്ട് തന്നെ ഞാന്‍ എന്റെ സഹപ്രവര്‍ത്തകരെ മാത്രമല്ല, ആരു പൊതുപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയാലും അവര്‍ക്കെല്ലാം ആശംസകള്‍ നേരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങി ഒരു മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന് ഒരാള്‍ വിശ്വസിക്കുന്നത് വലിയ കാര്യമാണ്. അതിന് വലിയ ധൈര്യവും വേണം. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവര്‍ 100 ശതമാനവും ധൈര്യശാലികള്‍ ആയിരിക്കും", എന്നും താരം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് നടന്‍ അജിത്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പത്മ ഭൂഷണ്‍ വാങ്ങി തിരിച്ച് ചെന്നൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com