fbwpx
"സിനിമാ സംഘടനകള്‍ക്ക് കൊടുത്ത പരാതി പിന്‍വലിക്കില്ല"; അന്വേഷണത്തോട് സഹകരിക്കുമെന്ന് വിന്‍സി അലോഷ്യസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 21 Apr, 2025 01:03 PM

എനിക്ക് സിനിമയിലാണ് മാറ്റം വരേണ്ടത്. ഞാന്‍ അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു : വിന്‍സി അലോഷ്യസ്

MALAYALAM MOVIE


സിനിമാ സംഘടനകള്‍ക്ക് ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ കൊടുത്ത പരാതി താന്‍ പിന്‍വലിക്കില്ലെന്ന് നടി വിന്‍സി അലോഷ്യസ്. നിയമനടപടിയുമായി മുന്നോട്ടില്ലെങ്കിലും അന്വേഷണത്തില്‍ സഹകരിക്കുമെന്നും വിന്‍സി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

"വരാനിരിക്കുന്ന അന്വേഷണങ്ങളില്‍ ഞാന്‍ സഹകരിക്കും. പക്ഷെ നിയമനടപടിയുമായി മുന്നോട്ട് പോകില്ല. സിനിമയില്‍ തന്നെ അതിന് വേണ്ട നടപടികള്‍ എടുക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമയില്‍ ഇനി ഇത് ആവര്‍ത്തിക്കാന്‍ പാടില്ലെന്ന കാര്യമാണ് എന്നെ സംബന്ധിച്ച് വേണ്ടത്. ഇന്ന് സൂത്രവാക്യം സിനിമയുടെ ഐസിസി യോഗം കൂടുന്നുണ്ട്. അതില്‍ ഞാന്‍ പങ്കെടുക്കും. ഞാന്‍ കൊടുത്ത പരാതിയുടെ സത്യാവസ്ഥ അവര്‍ പരിശോധിക്കും. അതിന് ശേഷം സിനിമയ്ക്കുള്ളില്‍ അവര്‍ നടപടി സ്വീകരിക്കും. സിനിമയ്ക്ക് പുറത്ത് എന്തെങ്കിലും സംഭവിക്കുകയാണെങ്കിലാണ് നിയമനടപടികള്‍ സ്വീകരിക്കേണ്ടത്. എനിക്ക് സിനിമയിലാണ് മാറ്റം വരേണ്ടത്. ഞാന്‍ അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു. നിയമനടപടികളുമായി മുന്നോട്ട് പോകില്ലെന്നേ ഉള്ളൂ. സിനിമ സംഘടനകള്‍ക്ക് കൊടുത്ത പരാതി ഞാന്‍ പിന്‍വലിക്കില്ല", എന്നാണ് വിന്‍സി പറഞ്ഞത്.


ALSO READ: "വിന്‍സിയും ഷൈനും സിനിമയുടെ പ്രൊമോഷനുമായി സഹകരിക്കുന്നില്ല"; ഇത് സിനിമയെ പ്രതികൂലമായി ബാധിക്കുമെന്ന് സൂത്രവാക്യം നിര്‍മാതാവ്


അതേസമയം ഷൈനിന്റെ കേസില്‍ തുടരന്വേഷണ സാധ്യത പരിശോധിക്കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ ഇന്ന് യോഗം ചേരുന്നുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം ഇന്ന് യോഗം ചേരുന്നത്. ഷൈനിനെ എപ്പോള്‍ ചോദ്യം ചെയ്യണമെന്ന കാര്യത്തില്‍ യോഗം തീരുമാനം എടുക്കും. മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം ഷൈനിനെ വീണ്ടും വിളിപ്പിച്ചാല്‍ മതിയെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് ഷൈന്‍ നാളെ ഹാജരാകേണ്ടതില്ല.

അതോടൊപ്പം സിനിമയുടെ പ്രമോഷനുമായി വിന്‍സിയും ഷൈനും സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് സൂത്യവാക്യത്തിന്റെ നിര്‍മാതാവ് ശ്രീകാന്ത് കണ്ട്രഗുല രംഗത്തെത്തി. ഇത് സിനിമയെ പ്രതികൂലമായി ബാധിക്കുമെന്നും നിര്‍മാതാവ് അഭിപ്രായപ്പെട്ടു.

KERALA
തെളിവുകൾ സുപ്രീം കോടതി കൃത്യമായി നിരീക്ഷിച്ചിട്ടുണ്ടോ എന്ന് സംശയം, ജനങ്ങളുടെ കോടതിയിൽ രാജ കുറ്റകാരൻ: ഡി. കുമാർ
Also Read
user
Share This

Popular

NATIONAL
MALAYALAM MOVIE
"ആക്രമണം നടക്കുമെന്ന ഇൻ്റലിജൻസ് റിപ്പോർട്ട് 3 ദിവസം മുൻപ് പ്രധാനമന്ത്രിക്ക് കിട്ടി"; കേന്ദ്രത്തിനെതിരെ മല്ലികാർജുൻ ഖാർഗെ