fbwpx
പാവം സഞ്ജു താഴേക്ക്, നേട്ടമുണ്ടാക്കി തിലകും വരുണും
logo

ന്യൂസ് ഡെസ്ക്

Posted : 29 Jan, 2025 06:09 PM

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് 34 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്

CRICKET


ഐസിസി ടി20 റാങ്കിങ്ങില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന് ഞെട്ടിക്കുന്ന തിരിച്ചടി. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ 12 സ്ഥാനം താഴേക്കിറങ്ങി. കഴിഞ്ഞയാഴ്ച പുറത്തുവിട്ട റാങ്കിങ്ങില്‍ 17-ാം സ്ഥാനത്തുണ്ടായിരുന്ന സഞ്ജു പുതിയ റാങ്കിങ്ങില്‍ 29-ാം സ്ഥാനത്താണ്. കഴിഞ്ഞ റാങ്കിങ്ങില്‍ 598 റേറ്റിങ് പോയിന്റുണ്ടായിരുന്ന സഞ്ജുവിന് ഇപ്പോഴുള്ളത് 577 പോയിന്റ് മാത്രമാണുള്ളത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് 34 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്.



അതേസമയം, യുവതാരം തിലക് വര്‍മ ടി20 ബാറ്റിങ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ തിലക് നിലവില്‍ ഐസിസി ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ടിനെ പിന്തള്ളി 832 റേറ്റിങ് പോയിന്റുമായാണ് തിലക് രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയത്. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡാണ് നിലവില്‍ ഒന്നാമത്.


ALSO READ: പാരയായി പരിക്ക്; അല്‍ ഹിലാൽ വിട്ട് നെയ്മർ ബ്രസീലിലേക്ക് മടങ്ങുന്നു


വരുണ്‍ ചക്രവര്‍ത്തിയാണ് ഏറ്റവും പുതിയ ഐസിസി റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു ഇന്ത്യന്‍ താരം. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് പത്ത് വിക്കറ്റുകള്‍ നേടിയ വരുണ്‍ ഐസിസി ടി20 ബൗളിങ് റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. അവസാന ആഴ്ച പുറത്തുവന്ന റാങ്കിങ്ങില്‍ 30-ാം സ്ഥാനത്തായിരുന്ന ചക്രവര്‍ത്തി 25 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. വരുണിൻ്റെ കരിയറിലെ ഏറ്റവും മികച്ച റേറ്റിങ്ങാണിത്.

Also Read
user
Share This

Popular

KERALA
KERALA
വാഹനത്തിന് സെെഡ് നൽകുന്നതിൽ CISF ഉദ്യോഗസ്ഥരുമായി തർക്കം; നെടുമ്പാശേരിയിൽ യുവാവ് കാറിടിച്ച് മരിച്ചത് കൊലപാതകമെന്ന് പൊലീസ്