കോഴിക്കോട് കിട്ടക്കോത്ത് പ്രവർത്തിക്കുന്ന ഐസ് - മി എന്ന ഐസ് നിർമാണ യൂണിറ്റ് ആണ് പൊലീസ് അടച്ചു പൂട്ടിയത്.
കോഴിക്കോട് കിട്ടക്കോത്ത് രുചിച്ച് നോക്കിയ ശേഷം ഐസ് പാക്ക് ചെയ്ത് നൽകിയ സംഭവത്തിൽ നിർമാണ യൂണിറ്റ് പൂട്ടി പൊലീസ്. നടത്തിപ്പുകാരൻ ഐസ് രുചിച്ചു നോക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു.
കോഴിക്കോട് കിട്ടക്കോത്ത് പ്രവർത്തിക്കുന്ന ഐസ് - മി എന്ന ഐസ് നിർമാണ യൂണിറ്റ് ആണ് പൊലീസ് അടച്ചു പൂട്ടിയത്. ഐസ് വാങ്ങാൻ സ്ഥാപനത്തിൽ എത്തിയ ആളാണ് ദൃശ്യങ്ങൾ പകർത്തിയത്.
ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നാട്ടുകാർ ഇയാളെ പിടിച്ച് പൊലീസിൽ ഏൽപ്പിക്കുകായിരുന്നു. തുടർന്ന് പൊലീസ് എത്തി നിർമാണ യൂണിറ്റ് പൂട്ടുകയായിരുന്നു. യൂണിറ്റിന്റെ ഫുഡ് സേഫ്റ്റി രജിസ്ട്രേഷനും സസ്പെൻഡ് ചെയ്തിട്ടുണ്ട്.