
നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങളെ വെടി വെച്ച് കറി വെച്ച് തിന്നാനുളള അവകാശം നാട്ടുകാർക്ക് കൊടുക്കണമെന്ന് റോജി എം. ജോൺ എംഎൽഎ. കൃഷിക്കാർക്ക് വെടിവക്കാനുളള അവകാശം നൽകണം. മൃഗത്തിന് വേദനയെടുത്താൽ നാട്ടിലേക്കിറങ്ങില്ലെന്നും എംഎൽഎ പറഞ്ഞു.
നിയമപരമായി വെടിവെക്കുന്ന കാട്ടുപന്നികളെ കറിവെച്ച് കഴിക്കാന്‍ നിയമമുണ്ടാക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുഡിഎഫിന്റെ മലയോര സംരക്ഷണ പ്രചാരണ യാത്രയിലാണ് എംഎല്‍എയുടെ പരാമര്‍ശം. കര്‍ഷകര്‍ക്ക് ശല്യമാകുന്ന കാട്ടുപന്നികളെ വെടിവെക്കാമെങ്കിലും ഇവയെ മണ്ണെണ്ണയൊഴിച്ച് കത്തിക്കണമെന്നാണ് നിയമം. ഈ സ്ഥിതി മാറണമെന്നും, കാട്ടുപന്നികളെ കറിവെക്കാന്‍ അനുവദിക്കുന്ന നിയമം കൊണ്ടുവരണമെന്നും എംഎല്‍എ പറഞ്ഞു.
അതേസമയം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട കാട്ടുപന്നിയെ അതില്‍ നിന്ന് മാറ്റാതെ ഒന്നും ചെയ്യാനാവില്ലെന്നാണ് വനം മന്ത്രി നല്‍കിയ മറുപടി.