fbwpx
ചൈനയില്‍ വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി, 35 പേര്‍ക്ക് ദാരുണാന്ത്യം; 43 പേര്‍ക്ക് പരുക്ക്
logo

ന്യൂസ് ഡെസ്ക്

Posted : 12 Nov, 2024 10:44 PM

ഡ്രൈവര്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ ഗേറ്റ് വഴി കാര്‍ ഓടിച്ച് ഉള്ളില്‍ വ്യായാമം ചെയ്യുകയായിരുന്ന ആളുകള്‍ക്കിടയിലേക്ക് കയറ്റുകയായിരുന്നു.

WORLD


ചൈനയിലെ സ്‌പോര്‍ട്‌സ് സെന്ററില്‍ വ്യായാമം ചെയ്യുകയായിരുന്ന ആളുകളുടെ ഇടയിലേക്ക് കാറോടിച്ചു കയറ്റി 62 കാരന്‍. സംഭവത്തില്‍ 35 പേര്‍ കൊല്ലപ്പെടുകയും 43 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ചൈനയിലെ ഷുവായി നഗരത്തിലെ സ്‌പോര്‍ട്‌സ് സെന്ററില്‍ വ്യയാമം ചെയ്യുന്നവരുടെ ഇടയിലേക്കാണ് കാറിടിച്ചു കയറ്റിയത്.

തിങ്കളാഴ്ചയായിരുന്നു സംഭവം. ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു. തന്‍റെ ഡിവോഴ്‌സിന് പിന്നാലെ സ്വത്ത് ഭാഗം വെക്കുന്നതുമായി ബന്ധപ്പെട്ടുള്ള അതൃപ്തി മാനസികമായി ബാധിച്ചതാണ് ഡ്രൈവറെ അതിക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഡ്രൈവര്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ ഗേറ്റ് വഴി കാര്‍ ഓടിച്ച് ഉള്ളില്‍ വ്യായാമം ചെയ്യുകയായിരുന്ന ആളുകള്‍ക്കിടയിലേക്ക് കയറ്റുകയായിരുന്നു.

ALSO READ: ചുരുളഴിയാതെ ബെറ്റിയുടെ കൊലപാതകം; ഹൊളോഗ്രാമിലൂടെ തെളിവുണ്ടാക്കാൻ ഡച്ച് പൊലീസ്


അപടകമുണ്ടാക്കിയതിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പൊലീസ് പിടികൂടുന്നതിന് തൊട്ടു മുമ്പായി പ്രതി സ്വയം കത്തികൊണ്ട് തന്റെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചിരുന്നതായും തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു.

കഴുത്തിന് മുറിവേറ്റതിനാല്‍ പ്രതി ഇപ്പോള്‍ കോമയിലാണെന്നും ചോദ്യം ചെയ്യാന്‍ സാധിക്കുന്ന സാഹചര്യത്തിലല്ലെന്നും പൊലീസ് വ്യക്തമാക്കി.



Also Read
user
Share This

Popular

WORLD
KERALA
WORLD
മുഹമ്മദ് അൽ ബഷീർ സിറിയയുടെ ഇടക്കാല പ്രധാനമന്ത്രി