അത്യാഹിത വിഭാഗത്തില്‍ എത്തിച്ച കുട്ടിയെ കട്ടിലില്‍ കിടത്തിയപ്പോൾ സൂചി തുടയ്ക്ക് മുകളില്‍ തുളച്ച് കയറുകയായിരുന്നു.
കായംകുളം താലൂക്ക് ആശുപത്രി
കായംകുളം താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ ദേഹത്ത് സൂചി തുളച്ചു കയറിയ സംഭവത്തിൽ നടപടിയെടുത്ത് സർക്കാർ. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാര്‍ക്കെതിരെയാണ് കൂട്ട നടപടി. 9 ജീവനക്കാരെ സ്ഥലം മാറ്റി. 7 നഴ്സുമാർ, 1 നഴ്സിംഗ് അസിസ്റ്റൻറ്, 1 ഗ്രേഡ് നഴ്സ് എന്നിവരെയാണ് സ്ഥലം മാറ്റിയത്.
ജൂലൈ 19നാണ് പനിയെ തുടര്‍ന്ന് കായംകുളം ചിറക്കടവം സ്വദേശികളായ മാതാപിതാക്കളുടെ ഒപ്പം ഏഴ് വയസുകാരന്‍ കായംകുളം താലൂക്കാശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്. അത്യാഹിത വിഭാഗത്തില്‍ എത്തിച്ച കുട്ടിയെ കട്ടിലില്‍ കിടത്തിയപ്പോൾ സൂചി തുടയ്ക്ക് മുകളില്‍ തുളച്ച് കയക്കുകയായിരുന്നു. മറ്റ് രോഗികള്‍ക്ക് കുത്തിവെച്ച സൂചിയാണ് കുട്ടിയുടെ ശരീരത്തില്‍ തുളച്ചു കയറിയത്. അതുകൊണ്ട് തന്നെ കുട്ടിയെ വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.
സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. കുട്ടിക്ക് അടുത്ത 12 വര്‍ഷത്തേക്ക് ഓരോ വര്‍ഷവും എച്ച്ഐവി പരിശോധന നടത്തണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു.