
കൊച്ചി കാക്കനാട് ഇന്നലെ ഹോസ്റ്റലിൽ യുവാക്കളെ പൂട്ടിയിട്ട കേസിൽ ഹോസ്റ്റൽ നടത്തിപ്പുകാരി മേരി ദേവസിക്കും മറ്റു രണ്ട് പേർക്കുമെതിരെ പൊലീസ് കേസെടുത്തു. ഹോസ്റ്റലിൽ കുടുങ്ങിയ യുവാക്കളുടെ പരാതിയിലാണ് കേസെടുത്തത്.
സ്വകാര്യ ഹോസ്റ്റലിന്റെ നടത്തിപ്പുകാരി ഹോസ്റ്റലിനു പൂട്ടിട്ടതോടെ യുവാക്കൾ അഞ്ചുമണിക്കൂറോളം ഹോസ്റ്റലിനുള്ളിൽ കുടുങ്ങുകയായിരുന്നു. പിന്നീട് പൊലീസ് എത്തി പൂട്ടു പൊളിച്ചാണ് ഇവരെ പുറത്തിറക്കിയത്. കെട്ടിട ഉടമയും ഹോസ്റ്റൽ നടത്തിപ്പുകാരിയും തമ്മിലുള്ള തർക്കമാണ് പ്രശ്നത്തിന് കാരണം. ഇരുവരും തമ്മിൽ കേസ് നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ കെട്ടിട ഉടമയും പൊലീസിൽ പരാതി നൽകിയിരുന്നു.