ഇന്ത്യയുടെ ഡംബൂർ അണക്കെട്ട് തുറന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് ബംഗ്ലാദേശിലെ സോഷ്യൽ മീഡിയയിൽ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് സ്ഥിതിഗതികളെ കുറിച്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയത്.
ബംഗ്ലാദേശിലെ കിഴക്കൻ പ്രദേശങ്ങളെ വലച്ച വെള്ളപ്പൊക്കത്തിന് കാരണം ഇന്ത്യയിലെ ഡാം തുറന്നതല്ലെന്ന് റിപ്പോർട്ട്. ത്രിപുരയിലെ ഗുംതി നദിയിലെ അണക്കെട്ട് തുറന്നത് ബംഗ്ലാദേശിൽ വെള്ളപ്പൊക്കത്തിന് കാരണമായിട്ടില്ല എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇന്ത്യയുടെ ഡംബൂർ അണക്കെട്ട് തുറന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് ബംഗ്ലാദേശിലെ സോഷ്യൽ മീഡിയയിൽ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് സ്ഥിതിഗതികളെ കുറിച്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയത്.
ഇന്ത്യയിലൂടെയും ബംഗ്ലാദേശിലൂടെയും ഒഴുകുന്ന ഗുംതി നദിയുടെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ വർഷത്തെ ഏറ്റവും ശക്തമായ മഴയാണ് ലഭിക്കുന്നത്. ബംഗ്ലാദേശിൻ്റെ മധ്യഭാഗത്തും സമീപ പ്രദേശങ്ങളിലും നിലനിൽക്കുന്ന ന്യൂനമർദ്ദത്തിൻ്റെ ഫലമാണ് കനത്ത മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. നദിയുടെ ബംഗ്ലാദേശിലെ വൃഷ്ടി പ്രദേശത്ത് പെയ്യുന്ന കനത്ത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണം. ആഗസ്റ്റ് 21 മുതൽ ത്രിപുരയിലും അതിർത്തിക്ക് സമീപമുള്ള ബംഗ്ലാദേശിലെ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. ഇത് തൃപുരയിലും വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ട്.
Also Read ; ഏഴുമരണം, ആയിരക്കണക്കിനാളുകൾ ദുരിതത്തിൽ, പ്രളയത്തിൽ മുങ്ങി ത്രിപുര
ത്രിപുരയിൽ തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മുങ്ങിമരണത്തിലും ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ ഒമ്പത് പേർ മരിക്കുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ബുധനാഴ്ച അധികൃതർ അറിയിച്ചു. അതേസമയം ബംഗ്ലാദേശിൽ, സുനംഗഞ്ച്, മൗലവിബസാർ, ഹബിഗഞ്ച്, ഫെനി, ചിറ്റഗോംഗ്, നോഖാലി, കോമില്ല, ഖഗ്രാചാരി എന്നീ എട്ട് ജില്ലകളെ ബാധിച്ച വെള്ളപ്പൊക്കത്തിൽ ഒന്നിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്