fbwpx
ഇന്ത്യ-പാക് സംഘർഷം: സൈനികതല ചർച്ച ഇന്ന്; ഇരുരാജ്യങ്ങളുടെയും ഡിജിഎംഒമാർ പങ്കെടുക്കും
logo

ന്യൂസ് ഡെസ്ക്

Last Updated : 12 May, 2025 07:18 AM

ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യ-പാക് ഡിജിഎംഒ തല ചർച്ചകൾ നടക്കും

WORLD


വെടിനിർത്തൽ ധാരണയ്ക്ക് പിന്നാലെ ഇന്ത്യ-പാകിസ്ഥാൻ സൈനികതല ചർച്ച ഇന്ന്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ആരംഭിക്കുന്ന ചർച്ചയിൽ ഇരു രാജ്യങ്ങളുടെയും ഡിജിഎംഒമാർ പങ്കെടുക്കും. ഓപ്പറേഷൻ സിന്ദൂറിൽ തീവ്രവാദികളെയും അവരുടെ ആസ്ഥാനങ്ങളെയുമാണ് ലക്ഷ്യമിട്ടതെന്ന് അടിവരയിട്ട് കര-വ്യോമ-നാവിക സേന. നിയന്ത്രിതവും കൃത്യവുമായ ആക്രമണങ്ങളിലൂടെ പാകിസ്താനിലെ 9 ഭീകരകേന്ദ്രങ്ങൾ തകർക്കുകയും കാണ്ഡഹാർ വിമാന റാഞ്ചലിലും പുൽവാമ ആക്രമണത്തിലും ഉൾപ്പെട്ട കൊടും ഭീകരരെ വധിച്ചെന്നും സൈന്യം പറയുന്നു. പാകിസ്ഥാൻ വെടിനിർത്തൽ ധാരണ ലംഘിച്ചാൽ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പും ഇന്ത്യ നൽകി. സൈനിക നടപടികൾ തീരുമാനിക്കാൻ സൈനിക മേധാവിമാർക്ക് പൂർണ അധികാരവും നൽകിയിട്ടുണ്ട്.

പ്രതിരോധ സേനയുടെ സംയുക്ത വാർത്താ സമ്മേളനത്തിൽ സമ്മേളനത്തിൽ എയർ മാർഷൽ എ.കെ. ഭാരതി, ലെഫ്റ്റനൻ്റ് ജനറൽ വൈസ് അഡ്മിറൽ എ.എൻ. പ്രമോദ്, ലഫ്. ജനറൽ രാജീവ് ഗായ് എന്നിവരാണ് പങ്കെടുത്തത്. ഭീകരരെ ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. നിയന്ത്രിതവും കൃത്യവുമായിരുന്നു പഹൽഗാം ഭീകരാക്രമണത്തിലെ ഇന്ത്യയുടെ തിരിച്ചടി. ജനവാസ കേന്ദ്രങ്ങളിൽ നാശനഷ്ടമുണ്ടായിക്കിട്ടില്ലെന്നും ദൃശ്യങ്ങൾ സഹിത ഇന്ത്യൻ പ്രതിരോധ സേന വ്യക്തമാക്കി.


ALSO READ: "തന്ത്രപരമായ മിടുക്ക്"; പുൽവാമ ഭീകരാക്രമണത്തിൽ പങ്ക് സമ്മതിച്ച് പാകിസ്ഥാൻ


പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും 9 ഭീകരകേന്ദ്രങ്ങളാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ തകർത്തത്. വിമാനം റാഞ്ചിയ കേസിലും, പുൽവാമ ആക്രമണത്തിലും പങ്കുള്ള തീവ്രവാദികളായ യൂസഫ് അസർ, അബ്ദുൽ മാലിക് റൗഫ്, മുദസ്സർ അഹമ്മദ് എന്നിവർ ഉൾപ്പെടെ നൂറോളം ഭീകരരെ ആക്രമണത്തിലൂടെ വധിച്ചു. ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പല ക്യാംപുകളും തീവ്രവാദികൾ ഉപേക്ഷിച്ചുവെന്നും ലെഫ്റ്റനൻ്റ് ജനറൽ രാജീവ് ഗായ് പറഞ്ഞു.

പരിഭ്രാന്തരായ പാകിസ്താൻ ജനവാസ മേഖലകളെ ആക്രമിച്ചു. യാത്രാ വിമാനങ്ങളെ കവചമാക്കിയായിരുന്നു ആക്രമണം. ഇന്ത്യയുടെ 11 വ്യോമത്താവളങ്ങളെ പാകിസ്ഥാൻ ലക്ഷ്യമിട്ടു. എന്നാൽ പാകിസ്ഥാൻ്റെ എല്ലാ ആക്രമണശ്രമങ്ങളും സൈന്യം പരാജയപ്പെടുത്തി. ജനവാസ മേഖലകളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയതോടെ പാകിസ്ഥാൻ്റെ സൈനിക -വ്യോമ കേന്ദ്രങ്ങളെ ആക്രമിച്ചു. ഇസ്ലാമാബാദിന് സമീപത്തെ ചക്‌ലാല വ്യോമകേന്ദ്രം, ലാഹോറിലെ വ്യോമപ്രതിരോധ റഡാർ സംവിധാനം എന്നിവ തകർത്തു. ചുനിയൻ, ആരിഫ്‌വാല, പസ്റൂർ എന്നിവിടങ്ങളിലെ റഡാറുകളും തകർത്തു. സർഗോധ വ്യോമതാവളത്തിലെ റൺവേ തകർത്തു. റഹീം യാർ ഖാൻ വ്യോമകേന്ദ്രം, നൂർ ഖാനിലെ ചക്‌ലാല വ്യോമകേന്ദ്രത്തിലെയും കെട്ടിടങ്ങൾ തകർത്തു. സക്കർ എയർ ഫീൽഡിൽ റഡാർ കേന്ദ്രങ്ങളിലും എയർക്രാഫ്റ്റ് ഷെൽറ്ററുകളിലും ആക്രമണം നടത്തി. ഭൊലാരി, ജക്കോബാബാദ് വ്യോമകേന്ദ്രങ്ങളിലെ എയർക്രാഫ്റ്റ് ഹാങ്കറുകൾ ആക്രമിച്ചുവെന്നും എയർ മാർഷൽ എ.കെ. ഭാരതി പറഞ്ഞു.


ALSO READ: Operation Sindoor | നൂറിലധികം ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടവരില്‍ ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയവരും


ആവശ്യം വന്നാൽ കറാച്ചിയടക്കമുള്ള സുപ്രധാന കേന്ദ്രങ്ങൾ ആക്രമിക്കാൻ നാവികസേനയും സജ്ജമായിരുന്നു. അറബിക്കടലിലെ സൈനിക വിന്യാസം പിൻവലിച്ചിട്ടില്ലെന്നും വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് വ്യക്തമാക്കി. പാകിസ്ഥാൻ ആക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു. ഇന്ത്യയുടെ ആക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാൻ റിപ്പോർട്ട് ചെയ്തതായും സൈന്യം വ്യക്തമാക്കി. ഇനിയും വെടിനിർത്തൽ ലംഘിച്ചാൽ പാകിസ്ഥാന് തിരിച്ചടി നൽകുമെന്നും ഇക്കാര്യം പാക് ഡിജിഎംഒയെ ഹോട്ട് ലൈനിൽ ബന്ധപ്പെട്ട് അറിയിച്ചെന്നും സൈനിക വക്താക്കൾ പറഞ്ഞു. ഇതിനായി സൈനിക മേധാവിമാർക്ക് പൂർണ അധികാരം നൽകിയതായും ഡിജിഎംഒ രാജീവ് ഗായ് പറഞ്ഞു.

പാകിസ്ഥാൻ സൈന്യത്തിന് ഒരു ഘട്ടത്തിലും അന്താരാഷ്ട്ര അതിർത്തിയോ നിയന്ത്രണരേഖയോ മറികടക്കാൻ ആയിട്ടില്ല. റഫാൽ വിമാനം വെടിവെച്ചിട്ടോ എന്ന ചോദ്യത്തിൽ പോർമുഖത്ത് നഷ്ടങ്ങൾ സ്വാഭാവികമെന്നായിരുന്നു മറുപടി. ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത എല്ലാ പൈലറ്റുമാരും സുരക്ഷിതരായി മടങ്ങിയെത്തിയെന്നും എയർ മാർഷൽ എ.കെ. ഭാരതി പറഞ്ഞു. ഇന്ത്യക്ക് ഉണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച് പ്രതികരിക്കാനും സൈനിക വക്താക്കൾ തയ്യാറായില്ല. നമ്മുടെ നാശനഷ്ടങ്ങളുടെ കണക്ക് കൊണ്ട് എതിരാളികൾക്ക് സന്തോഷിക്കാൻ അവസരം നൽകാൻ താത്പര്യപ്പെടുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

NATIONAL
ഐഎസ്എല്ലിലെ വയനാടന്‍ സാന്നിധ്യം; കൊമ്പു കോര്‍ക്കാന്‍ മലയാളി സഹോദരങ്ങള്‍
Also Read
user
Share This

Popular

NATIONAL
WORLD
ഭീകരവാദവും ചര്‍ച്ചയും ഒന്നിച്ചു നടക്കില്ല; ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നീതി നടപ്പാക്കി: പ്രധാനമന്ത്രി