നായകൻ സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, റിങ്കു സിംഗ് എന്നിവരുടെ മങ്ങിയ പ്രകടനമാണ് ഇന്ത്യയെ വലയ്ക്കുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി 20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇറങ്ങും.പരമ്പരയിലെ അവസാന മത്സരത്തിൽ ജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ക്രീസിലെത്തുന്നത്. സ്വന്തം മണ്ണിൽ പരമ്പര തോൽവി ഒഴിവാക്കുക എന്ന ലക്ഷ്യവും പ്രൊട്ടീസിനുണ്ട്. രാത്രി എട്ടരയ്ക്കാണ് മത്സരം.
ഇന്ത്യ ദക്ഷിണാഫ്രിക്ക കലാശപോരിനാണ് ജോഹാനസ്ബർഗ് ഒരുങ്ങുന്നത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ പരമ്പര മോഹവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ മത്സരത്തിലും മൂന്നാം മത്സരത്തിലും നേടിയ ആവേശ ജയങ്ങൾ ഇന്ത്യൻ പ്രതീക്ഷകൾക്ക് ആക്കം കൂട്ടുന്നു. ദക്ഷിണാഫ്രിക്കൻ മണ്ണിലെ പേസിനും ബൗൺസും മുന്നിൽ ഇന്ത്യൻ ബാറ്റർമാർ ഒരിക്കൽ കൂടി പരാജയപ്പെടുന്ന കാഴ്ചയാണ് മൂന്നാം ടി20യിലും കണ്ടത്. ഒറ്റയാൾ പ്രകടനങ്ങളെ ആശ്രയിച്ചായിരുന്നു പരമ്പരയിലെ ഇന്ത്യൻ കുതിപ്പ്.
Also Read; ഹൈബ്രിഡ് മോഡലിന് തയ്യാറാകാതെ പാകിസ്ഥാൻ; ഐസിസിയിൽ നിന്നും നഷ്ടമാകുക ശതകോടികൾ
ആദ്യ മത്സരത്തിലെ സെഞ്ച്വറിക്ക് ശേഷം നിറംമങ്ങിയ സഞ്ജു സാംസണിന് അവസാന മത്സരത്തിൽ തിളങ്ങേണ്ടത് അനിവാര്യം. അഭിഷേക് ശർമ്മ, തിലക് വർമ്മ എന്നിവർ ഫോം കണ്ടെത്തിയത് ഇന്ത്യക്ക് ആശ്വാസമാണ്. നായകൻ സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, റിങ്കു സിംഗ് എന്നിവരുടെ മങ്ങിയ പ്രകടനമാണ് ഇന്ത്യയെ വലയ്ക്കുന്നത്.
മികച്ച രീതിയിൽ പന്തെറിയുന്ന ബൗളിംഗ് യൂണിറ്റ് സജ്ജമാണ്. പരമ്പരയിൽ രണ്ട് മത്സരങ്ങൾ സ്വന്തമാക്കിയ ഇന്ത്യ മുന്നിലാണ്.അതേസമയം സ്വന്തം മണ്ണിൽ പരമ്പര തോൽവി ഒഴിവാക്കാനാണ് പ്രൊട്ടീസ് ലക്ഷ്യമിടുന്നത്. തുല്യ ശക്തികളുടെ പോരാട്ടത്തിൽ ജയം ആരെ തുണയ്ക്കുമെന്ന് കാത്തിരുന്നു കാണണം.