പാക് കപ്പലിനെ പിന്തുടർന്നാണ് തൊഴിലാളികളെ മോചിപ്പിച്ചത്
നീണ്ട രണ്ട് മണിക്കൂർ തെരച്ചിലിനൊടുവിൽ ഏഴ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ കപ്പലിൽ നിന്നും രക്ഷിച്ച് കോസ്റ്റ് ഗാർഡ്. ഞായറാഴ്ച പാക് മാരിടൈം പിടിച്ചുവെച്ച മത്സ്യത്തൊഴിലാളികളെയാണ് കോസ്റ്റ് ഗാർഡ് സാഹസികമായി രക്ഷപ്പെടുത്തിയത്. കപ്പല്‍ ഗുജറാത്തിലെ ഓഖ തുറമുഖത്ത് മടങ്ങിയെത്തി.
പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ വളരെ സാഹസികമായാണ് ഇന്ത്യ മോചിപ്പിച്ചത്. ഞായറാഴ്ചയാണ് ഇന്ത്യ-പാകിസ്താന്‍ സമുദ്ര അതിര്‍ത്തിയില്‍ നോ ഫിഷിങ് സോണില്‍ വെച്ച് ഇന്ത്യന്‍ മത്സ്യബന്ധന കപ്പലിന്റെ സന്ദേശം കോസ്റ്റ് ഗാര്‍ഡിന് ലഭിച്ചത്. മറ്റൊരു കപ്പലിലുണ്ടായിരുന്ന ഏഴ് മത്സ്യത്തൊഴിലാളികളെ പാകിസ്താൻ കസ്റ്റഡിയിലെടുത്തുവെന്നായിരുന്നു സന്ദേശം. മത്സ്യത്തൊഴിലാളികളുമായി പുറപ്പെട്ട പാകിസ്താന്‍ മാരിടൈം ഏജന്‍സിയുടെ പി.എം.എസ് നുസ്രത്ത് എന്ന കപ്പലിനെ പിന്തുടരാനായി കോസ്റ്റ്ഗാര്‍ഡ് കപ്പല്‍ അയക്കുകയായിരുന്നു.
തുടർന്ന് പാക് കപ്പലിനെ മണിക്കൂറുകളോളം ഇന്ത്യൻ തീരസംരക്ഷണ സേന പിന്തുടർന്ന ശേഷം തടഞ്ഞു നിർത്തുകയായിരുന്നു. മത്സ്യത്തൊഴിലാളികളെ പിന്നീട് പാക് മാരി ടൈം ഏജൻസി മോചിപ്പിച്ചു. ഞായറാഴ്ച തന്നെ ഈ ഏഴ് പേരെയും കൊണ്ട് കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ഗുജറാത്തിലെ തീരത്ത് മടങ്ങിയെത്തി. മത്സ്യത്തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. സംഭവത്തിൽ ഗുജറാത്ത് പൊലീസും കോസ്റ്റ് ഗാർഡും ഫിഷറീസ് വകുപ്പും സംയുക്തമായ അന്വേഷണം ആരംഭിച്ചു.