മാധ്യമങ്ങളുടെ ഉള്ളടക്കം അനധികൃതമായി ഉപയോഗിച്ചു; ഓപ്പൺ എഐയ്ക്കെതിരെ കേസുമായി ഇന്ത്യൻ വാർത്താ ഏജൻസികൾ

ഇതാദ്യമായല്ല, ഓപ്പൺ എഐയ്ക്കെതിരെ ഇന്ത്യയിൽ നിന്ന് കേസ് ഫയൽ ചെയ്യുന്നത്. കഴിഞ്ഞ നവംബറിൽ ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസിയായ ഏഷ്യൻ ന്യൂസ് ഇൻ്റർനാഷണൽ ഓപ്പൺ എഐക്കെതിരെ സമാന പരാതി ഉന്നയിച്ച് കേസ് കൊടുത്തിരുന്നു. 20 മില്യൺ ഡോളർ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു.
മാധ്യമങ്ങളുടെ ഉള്ളടക്കം  അനധികൃതമായി ഉപയോഗിച്ചു; ഓപ്പൺ  എഐയ്ക്കെതിരെ കേസുമായി ഇന്ത്യൻ വാർത്താ ഏജൻസികൾ
Published on

ചാറ്റ് ജിപിറ്റി ഉടമകളായ ഓപ്പൺ എഐക്കെതിരെ പരാതിയുമായി ഇന്ത്യൻ മാധ്യമസ്ഥാപനങ്ങൾ. മാധ്യമങ്ങളുടെ ഉള്ളടക്കം അനധികൃതമായി ഉപയോഗിച്ചെന്നാരോപിച്ചാണ് കേസ്. എന്നാൽ നിയമപരമായ കീഴ്വഴക്കങ്ങൾക്ക് അനുസൃതമായ ഡാറ്റ മാത്രമാണ് ഉപയോഗിച്ചതെന്ന് ഓപ്പൺ എഐ പ്രതികരിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസികളായ ദി ഇന്ത്യൻ എക്സ്പ്രസ്സ്, ദി ഹിന്ദു, ദി ഇൻഡ്യ ടുഡേ,ശതകോടീശ്വരനായ ഗൗതം അംബാനിയുടെ ഉടമസ്ഥതയിലുള്ള എൻഡിടിവി തുടങ്ങിയ മുൻനിര മാധ്യമങ്ങളാണ് ഒാപ്പൺ എഐയ്ക്കും ചാറ്റ് ജിപിടിക്കുമെതിരെ കേസ് ഫയൽ ചെയ്തത്. തങ്ങളുടെ ഉള്ളടക്കം അനധികൃതമായി ഉപയോഗിച്ചുവെന്നാരോപിച്ചാണ് കേസ്.


എന്നാൽ ആരോപണങ്ങൾ നിഷേധിച്ചുക്കൊണ്ട് ഒാപ്പൺ എഐ രംഗത്തെത്തി. അംഗീകരിക്കപ്പെട്ട നിയമങ്ങൾക്ക് അനുസൃതമായി ലഭിക്കുന്ന ഡാറ്റയാണ് ഉപയോഗിക്കുന്നതെന്നാണ് ഓപ്പൺ എഐയുടെ അവകാശവാദം. ഇതാദ്യമായല്ല, ഓപ്പൺ എഐയ്ക്കെതിരെ ഇന്ത്യയിൽ നിന്ന് കേസ് ഫയൽ ചെയ്യുന്നത്. കഴിഞ്ഞ നവംബറിൽ ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസിയായ ഏഷ്യൻ ന്യൂസ് ഇൻ്റർനാഷണൽ ഓപ്പൺ എഐക്കെതിരെ സമാന പരാതി ഉന്നയിച്ച് കേസ് കൊടുത്തിരുന്നു. 20 മില്യൺ ഡോളർ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു.

ബുധനാഴ്ച ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാനും ഐടി മന്ത്രി അശ്വിനി വൈഷണവുമായി കുറഞ്ഞ ചെലവിലുള്ള എഐ ആവാസവ്യവസ്ഥയ്ക്കുള്ള ഇന്ത്യൻ പദ്ധതികളെ കുറിച്ച് ചർച്ച ചെയ്തിരുന്നു. ഇന്ത്യ എഐ വിപ്ലവത്തിൻ്റെ നേതാക്കളിൽ ഒരാളായിരിക്കണമെന്നാണ് അശ്വിനി വൈഷ്ണവ് പറഞ്ഞത്.


ആഗോളതലത്തിൽ ഇന്ത്യ ഏറ്റവും വലിയ രണ്ടാമത്തെ എഐ വിപണിയെന്നാണ് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ പ്രതികരിച്ചത്. ലോകത്തെ എഐ വിപ്ലവത്തിൽ ഇന്ത്യക്കും നേതൃസ്ഥാനം വഹിക്കാനാകുമെന്ന് സാം ആൾട്ട്മാൻ പറഞ്ഞു. കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽ ഓപ്പൺ എഐക്ക് മൂന്നിരട്ടിയോളം ഉപഭോക്താക്കൾ വർധിച്ചതായും സാം ആൾട്ട്മാൻ വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com