fbwpx
രഞ്ജിത്ത് ഇന്ന് രാജിവയ്ക്കും; തീരുമാനം മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന്
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Aug, 2024 09:48 AM

സിപിഐ നേതാക്കൾ അടക്കം വലിയ രീതിയിലുള്ള എതിർപ്പ് ഉയർത്തിയതോടെ അത് അവഗണിച്ച മുന്നോട്ട് പോകാനാവില്ലെന്ന തീരുമാനത്തിൽ ആണ് സർക്കാർ

KERALA


ബംഗാളി നടിയുടെ ലൈംഗീക ആരോപണത്തെ തുടർന്ന് വിവിധ മേഖലകളിൽ  നിന്നുള്ള സമ്മർദ്ദങ്ങളും വിമർശങ്ങളും ശക്തമായതോടെ ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്ന് രഞ്ജിത്ത് ഇന്ന് രാജിവെച്ചേക്കും. സർക്കാരിനും മുഖ്യമന്ത്രിക്കും മേലുള്ള സമ്മർദ്ദം ശക്തമായതോടെ രഞ്ജിത്തിന്റെ രാജി ഇന്ന് ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടതായാണ് സൂചന. 

ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രഞ്ജിത്ത് അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറി നില്‍ക്കുന്നതാണ് നല്ലതെന്നാണ് എല്‍ഡിഎഫിനുള്ളിലുമുള്ള അഭിപ്രായം. രഞ്ജിത്തിനെ അനുകൂലിച്ച് മന്ത്രി സജി ചെറിയാനടക്കം രംഗത്തെത്തിയതും വിമര്‍ശിക്കപ്പെട്ടിരുന്നു.

സിപിഐ നേതാക്കൾ അടക്കം വലിയ രീതിയിലുള്ള എതിർപ്പ് ഉയർത്തിയതോടെ അത് അവഗണിച്ച മുന്നോട്ട് പോകാനാവില്ലെന്ന തീരുമാനത്തിൽ ആണ് സർക്കാർ. അതുകൊണ്ട് തന്നെ ഇന്ന് തന്നെ രഞ്ജിത്തിന്റെ രാജി ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചതായും സൂചനയുണ്ട്.

ALSO READ: രഞ്ജിത്തിനെതിരെ പൊലീസ് അന്വേഷണം? പ്രാഥമിക അന്വേഷണം നടത്താന്‍ സര്‍ക്കാരിന് നിയമോപദേശം

സിനിമ മേഖലയിലുള്ളവരും രഞ്ജിത്തിന്റെ രാജി എന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്. രഞ്ജിത്തിനെതിരെ സർക്കാർ മുഖം നോക്കാതെ നടപടി എടുക്കണമെന്നാണ് സംവിധായകൻ വിനയൻ നിലപാടെടുത്തത്. ആരോപണത്തിൽ കഴമ്പില്ലെങ്കിൽ രഞ്ജിത്ത് തെളിയിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉപ്പ് തിന്നവൻ വെള്ളം കുടിയ്ക്കുമെന്ന് ആണ് ഷമ്മി തിലകൻ പ്രതികരിച്ചത്. രഞ്ജിത്തിനെതിരെ ഉയർന്നു വന്ന ഗുരുതര ആരോപണങ്ങളിൽ നടപടിയെടുക്കണമെന്ന് തന്നെയാണ് ഒട്ടുമിക്ക ആളുകളുടെയും നിലപട്.

അതേസമയം നടി രേവതി സമ്പത്തിന്‍റെ ആരോപണങ്ങളിൽ താര സംഘടനയായ AMMAയുടെ ജനറൽ സെക്രട്ടറിയായ സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തേക്കുമെന്നും സൂചനയുണ്ട്. ചെറുപ്രായത്തിൽ നടിയെ പീഡിപ്പിച്ചെന്ന ആരോപണം ഗുരുതരമാണെന്ന വിലയിരുത്തലിലാണ് കേസെടുക്കുന്നത്. നടി പരാതി നൽകുകയാണെങ്കിൽ സിദ്ദിഖിനെതിരെ കേസെടുക്കുമെന്നുമാണ് സൂചന.

KERALA
ഒന്നരവയസ്സുള്ള ഏകമകനെ കിണറ്റിലെറിഞ്ഞ് കൊന്നു; മലയാളമറിയാത്ത ശാരദയെ പുറത്തിറക്കിയത് സഹതടവുകാരി
Also Read
user
Share This

Popular

WORLD
IFFK 2024
WORLD
ഹോസ്വ ബൈഹൂഹ് ഫ്രാൻസിൻ്റെ പ്രധാനമന്ത്രിയാകും; പ്രഖ്യാപനവുമായി ഇമ്മാനുവേൽ മാക്രോൺ