37 കളികൾ വീതം പൂർത്തിയായപ്പോൾ നാപ്പോളിക്ക് 79 പോയിൻ്റും ഇന്റർ മിലാന് 78 പോയിൻ്റുമാണുള്ളത്.
ഇറ്റാലിയൻ ലീഗ് ഫുട്ബോളിൽ 2025 സീസണിലെ കിരീടം ആർക്കെന്ന് ഇന്നറിയാം. കിരീടം ലക്ഷ്യമിട്ട് ഇന്റർ മിലാനും നാപോളിയും ഇന്ന് ലീഗിലെ അവസാന മത്സരത്തിനിറങ്ങും. ഇൻ്റർ മിലാന് കോമോയും, നാപ്പോളിക്ക് കാഗ്‌ലിയാരിയും എതിരാളികൾ. രാത്രി 12.15നാണ് നിർണായക മത്സരങ്ങൾ നടക്കുന്നത്.
37 കളികൾ വീതം പൂർത്തിയായപ്പോൾ നാപ്പോളിക്ക് 79 പോയിൻ്റും ഇന്റർ മിലാന് 78 പോയിൻ്റുമാണുള്ളത്. ഇന്ന് ജയിച്ചാൽ നാപ്പോളിക്ക് ജേതാക്കളാകാം. റെഡ് കാർഡ് കണ്ട നാപ്പോളി കോച്ച് അന്റോണിയോ കോണ്ടെ, ഇന്റർ മിലാന്റെ കോച്ച് സിമോൺ ഇൻസാഗി എന്നിവർക്ക് ഇന്ന് ടീമുകൾക്കൊപ്പം ഗ്രൗണ്ടിലെത്താനാകാത്ത സ്ഥിതിയാണുള്ളത്.
ALSO READ: 'നിറഞ്ഞ മനസ്സോടെ പടിയിറങ്ങുകയാണ്'; റയല്‍ മാഡ്രിഡിനോട് വിടപറയാനൊരുങ്ങി മോഡ്രിച്ച്
തിങ്കളാഴ്ച രാത്രി ഇന്റർ–ലാസിയോ മത്സരത്തിനിടെ റഫറി വിഎആർ പരിശോധന നടത്തുന്നതിനിടെ ടച്ച് ലൈനിൽ ഇൻസാഗിയും ബറോണിയും തമ്മിലുണ്ടായ വാക്കുതർക്കം ഇരുവർക്കും ചുവപ്പു കാർഡ് കിട്ടുന്നിടം വരെ എത്തിച്ചിരുന്നു. വിഎആർ വഴി കിട്ടിയ പെനൽറ്റി ഗോളാക്കിയ ലാസിയോ മത്സരം 2–2 സമനിലയാക്കി. ഈ ഗോൾ വഴങ്ങിയില്ലായിരുന്നെങ്കിൽ ഇന്റർ ഇപ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടാകുമായിരുന്നു.
നാപ്പോളി കോച്ച് അന്റോണിയോ കോണ്ടെ, ഇന്റർ മിലാന്റെ കോച്ച് സിമോൺ ഇൻസാഗി, ലാസിയോയുടെ കോച്ച് മാർകോ ബറോണി, പാർമ കോച്ച് ക്രിസ്റ്റ്യൻ ചിവു, എസി മിലാന്റെ കോച്ച് സെർജിയോ കോൺസേസോ എന്നിവർക്ക് ടച്ച് ലൈനിലെ മോശം പെരുമാറ്റത്തിന് റഫറി ചുവപ്പ് കാർഡ് നൽകിയിരുന്നു. ഒറ്റദിവസം അഞ്ച് പരിശീലകർക്കാണ് ചുവപ്പു കാർഡ് ലഭിച്ചത്.