ആപ്പിള്‍ ഇന്റലിജന്‍സ് സപ്പോര്‍ട്ട് ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണവും സവിശേഷതയും
ഐഫോണ്‍ ആരാധകര്‍ കാത്തിരുന്ന ദിനമായിരുന്നു ഇന്നലെ. പ്രതീക്ഷിച്ചതു പോലെ പുത്തന്‍ ഫീച്ചറുകളുമായാണ് ആപ്പിള്‍ ഐഫോണ്‍ 16 സീരീസ് അവതരിപ്പിച്ചത്. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് മോഡലുകളാണ് അവതരിപ്പിച്ചത്.
മുന്‍ സീരീസുകളില്‍ നിന്ന് വ്യത്യസ്തമായി ഹാര്‍ഡ് വെയറില്‍ വന്‍ അപ്‌ഗ്രേഡ്‌സുമായാണ് 16 സീരീസ് എത്തുന്നത്. ആപ്പിള്‍ ഇന്റലിജന്‍സ് സപ്പോര്‍ട്ട് ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണവും സവിശേഷതയും. ഐഒഎസ്സിന്റെ ഭാവി തന്നെ ആപ്പിള്‍ ഇന്റലിജന്‍സിനെ ആശ്രയിച്ചായിരിക്കും എന്നതിനാല്‍, 16 സീരീസ് നാഴികകല്ലാകും എന്നുറപ്പാണ്.
ഇന്ത്യയില്‍ ഐഫോണ്‍ 16 സീരീസിന്റെ വില വിവരപട്ടികയും പുറത്തുവന്നിട്ടുണ്ട്. ബ്ലാക്ക്, പിങ്ക്, ടീല്‍, അള്‍ട്രാമറൈന്‍, വെള്ള നിറങ്ങളിലാണ് സീരീസ് എത്തുന്നത്. പ്രീഓര്‍ഡര്‍ സെപ്റ്റംബര്‍ 13 ന് ആരംഭിക്കും. ഇന്ത്യയില്‍ സെപ്റ്റംബര്‍ 20 ന് ആപ്പിള്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി വില്‍പന തുടങ്ങും.
Also Read: ഇനി ആപ്പിള്‍ ഇന്റലിജന്‍സിന്റെ കാലം; പുത്തന്‍ ഫീച്ചറുകളുമായി ഐഫോണ്‍ 16 സീരീസ് അവതരിപ്പിച്ചു
ഐഫോണ്‍ 16
ഇന്ത്യയില്‍ 79,900 രൂപയാകും ഐഫോണ്‍ 16 128 ജിബി ബേസ് മോഡലിന്റെ വില. 256 ജിബി, 512 ജിബി സ്റ്റോറേജ് വാരിയന്റുകള്‍ക്ക് 89,900, 1,09,900 എന്നിങ്ങനെയാണ് വില.
ഐഫോണ്‍ 16 പ്ലസ്
128 ജിബിക്ക് 89,900 രൂപയാണ് വില. 256 ജിബി, 512 ജിബി വാരിയന്റുകളുടെ വില 99,900 രൂപ, 1,19,900 രൂപ ആകും.
ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ്
1,19,900 രൂപയാണ് ഐഫോണ്‍ 16 പ്രോ 128 ജിബിയുടെ ഇന്ത്യയിലെ വില. 256GB, 512GB, and 1TB വാരിയന്റുകളിലും 16 പ്രോ ലഭ്യമാണ്. വിലയാകട്ടെ ഒന്നര ലക്ഷത്തിന് മുകളിലേക്ക് ഉയരും. 1,29,990 രൂപയാണ് 256 ജിബിയുടെ വില. 512 ജിബിക്ക് 1,49,900 രൂപയും 1TB വാരിയന്റിന് 1,69,900 രൂപയുമാണ് വില.
സീരീസിലെ സൂപ്പര്‍ സ്റ്റാറായ 16 പ്രോ മാക്‌സിന്റെ 1TB വാരിയന്റിന് വില 1,84,900 രൂപയാണ്. 512GB ക്ക് 1,64,900 രൂപയും 256GB 1,44,900 രൂപയുമാണ് വില. പ്രോ മാക്‌സിലെ ഏറ്റവും കുറഞ്ഞ വിലയും ഇതാണ്.
ബ്ലാക്ക് ടൈറ്റാനിയം, ഡെസേര്‍ട്ട് ടൈറ്റാനിയം, നാച്ചുറല്‍ ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം നിറങ്ങളില്‍ 16 പ്രോ, പ്രോ മാക്‌സ് ലഭ്യമാകും. സെപ്റ്റംബര്‍ 13 നാണ് പ്രീ ഓര്‍ഡര്‍ ആരംഭിക്കുന്നത്.
അമേരിക്കന്‍ എക്‌സ്പ്രസ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐസി ബാങ്ക് കാര്‍ഡുകള്‍ക്ക് 5000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ആപ്പിള്‍ നല്‍കുന്നുണ്ട്. മൂന്ന്, ആറ് മാസങ്ങള്‍ക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. എക്‌സ്‌ചേഞ്ചിന് 67,500 രൂപ വരെ ലഭിക്കും.
ഐഫോണ്‍ 16 ഫീച്ചേര്‍സ്
Display- 6.10-inch
Processor - Apple A18
Front Camera -12-megapixel
Rear Camera- 48-megapixel + 12-megapixel
RAM -8GB
Storage- 128GB
OS- iOS 18
Resolution- 1179x2556 pixels
ഐഫോണ്‍ 16 പ്ലസ് ഫീച്ചേര്‍സ്
Display- 6.70-inch
Processor- Apple A18
Front Camera -12-megapixel
Rear Camera- 48-megapixel + 12-megapixel
RAM- 8GB
Storage- 128GB
OS-iOS 18
Resolution- 1290x2796 pixels
ഐഫോണ്‍ 16 പ്രോ
Display - 6.30-inch
Processor- Apple A18 Pro
Front Camera- 12-megapixel
Rear Camera- 48-megapixel + 12-megapixel + 48-megapixel
RAM- 8GB
Storage- 128GB
OS- iOS 18
Resolution -1206x2622 pixesl
ഐഫോണ്‍ 16 പ്രോ മാക്‌സ്
Display -6.90-inch
Processor- Apple A18 Pro
Front Camera- 12-megapixel
Rear Camera- 48-megapixel + 12-megapixel + 48-megapixel
RAM- 8GB
Storage- 256GB
OS- iOS 18
Resolution- 1320x2868 pixels