നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് താത്കാലിക ജയില്‍ മോചനം; ശിക്ഷ മൂന്നാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് ഇറാന്‍

എന്നാൽ മോചന കാലയളവ് വളരെ ചെറുതാണെന്നും കുറഞ്ഞത് മൂന്ന് മാസമെങ്കിലും ചികിത്സക്കായി മോചിതയാക്കണമെന്നുമാണ് നർഗീസിൻ്റെ കുടുംബത്തിൻ്റെ ആവശ്യം
നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് താത്കാലിക ജയില്‍ മോചനം; ശിക്ഷ മൂന്നാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് ഇറാന്‍
Published on


നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് താത്കാലിക ജയിൽ മോചനം അനുവദിച്ച് ഇറാന്‍. ആരോഗ്യപരമായ കാരണങ്ങളാലാണ് മോചനമെന്ന് നര്‍ഗീസിൻ്റെ അഭിഭാഷകന്‍ മുസ്തഫ നിലി അറിയിച്ചു. ഡോക്ടറുടെ ശുപാര്‍ശയെ തുടര്‍ന്ന്, മൂന്നാഴ്ചത്തേക്കാണ് ജയില്‍ ശിക്ഷ സസ്‌പെന്‍ഡ് ചെയ്തത്. എന്നാൽ മോചന കാലയളവ് വളരെ ചെറുതാണെന്നും കുറഞ്ഞത് മൂന്ന് മാസമെങ്കിലും ചികിത്സക്കായി മോചിതയാക്കണമെന്നുമാണ് നർഗീസിൻ്റെ കുടുംബത്തിൻ്റെ ആവശ്യം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇറാൻ ഭരണകൂടം നര്‍ഗീസിന് മോചനം അനുവദിച്ചത്. നർഗീസിൻ്റെ വലത് കാലിലെ അസ്ഥിയുടെ ഒരു ഭാഗം നീക്കം ചെയ്യുന്നതിനായി അടുത്തിടെ ഒരു ഓപ്പറേഷന്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ നർഗീസിൻ്റെ ശരീരത്തിൽ അര്‍ബുദമാണെന്ന് സംശയിക്കുന്ന ഒരു മുറിവ് ഡോക്ടർമാർ കണ്ടെത്തി. തുടർന്നുണ്ടായ ദേഹാസ്വാസ്ഥ്യങ്ങൾ മൂലമാണ് ജയിൽ മോചിതാക്കിയത്. എന്നാൽ അസുഖം ഭേദപ്പെടാൻ കുറഞ്ഞത് മൂന്ന് മാസത്തെ വിശ്രമം ആവശ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

സമാധാന നൊബേൽ ജേതാവായ നർഗീസ് മുഹമ്മദി, 2021 മുതൽ തടവിൽ കഴിയുകയാണ്. ഇറാനിലെ സ്ത്രീ സ്വാതന്ത്ര പ്രസ്ഥാന പ്രവർത്തക നർഗീസിനെ ഹിജാബ് വിരുദ്ധ പ്രചാരണം നടത്തിയതിനാണ് ഇറാൻ ഭരണകൂടം ശിക്ഷിച്ചത്. 2023ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചതിന് പിന്നാലെ, ഇവരുടെ ശിക്ഷാ കാലാവധി 15 മാസം കൂടി നീട്ടി. കസ്റ്റഡിയിലിരിക്കെ ഭരണകൂടത്തിനെതിരെ കുപ്രചരണം നടത്തിയെന്ന് ആരോപിച്ചാണ് ഇറാനിയൻ അധികൃതർ ശിക്ഷ നീട്ടിയത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com