fbwpx
ലബനനിൽ താൽക്കാലിക വെടി നിർത്തൽ; നിർദേശങ്ങൾ ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കും, ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി നെതന്യാഹു
logo

Last Updated : 27 Nov, 2024 10:42 AM

60 ദിവസത്തെ താത്കാലിക വെടിനിർത്തല്‍ അംഗീകരിച്ചുകൊണ്ടാണ് ഇസ്രയേല്‍ മന്ത്രിസഭയുടെ തീരുമാനം. ഈ രണ്ടുമാസക്കാലയളവില്‍ ലെബനനില്‍ നിന്ന് ഇസ്രയേല്‍ സേന പിന്മാറണമെന്നും, ഹിസ്ബുള്ള ഇസ്രയേലിനെതിരായ സായുധ പ്രവർത്തനങ്ങള്‍ നിർത്തിവയ്ക്കണമെന്നും അടക്കമാണ് കരാറിലെ വ്യവസ്ഥകള്‍.

WORLD


ലബനനില്‍ താത്കാലിക വെടിനിർത്തല്‍ കരാറിന് അംഗീകാരം കൊടുത്ത് ഇസ്രയേല്‍ കാബിനെറ്റ്. അതിർത്തികളില്‍ നിന്ന് സേനകളെ പിന്‍വലിക്കാനും ജനവാസം പുനസ്ഥാപിക്കുന്നതിനുമുള്ള കരാറിനാണ് ഇസ്രേയേല്‍ പച്ചക്കൊടി വീശിയിരിക്കുന്നത്. വെടിനിർത്തൽ നിർദേശങ്ങൾ ഹെസ്ബുള്ള ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് നെതന്യാഹു.

60 ദിവസത്തെ താത്കാലിക വെടിനിർത്തല്‍ അംഗീകരിച്ചുകൊണ്ടാണ് ഇസ്രയേല്‍ മന്ത്രിസഭയുടെ തീരുമാനം. ഈ രണ്ടുമാസക്കാലയളവില്‍ ലെബനനില്‍ നിന്ന് ഇസ്രയേല്‍ സേന പിന്മാറണമെന്നും, ഹിസ്ബുള്ള ഇസ്രയേലിനെതിരായ സായുധ പ്രവർത്തനങ്ങള്‍ നിർത്തിവയ്ക്കണമെന്നും അടക്കമാണ് കരാറിലെ വ്യവസ്ഥകള്‍. കുടിയിറക്കപ്പെട്ട ലെബനീസ്- ഇസ്രയേല്‍ ജനതയ്ക്ക് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുപോകാനുള്ള അവസരം ഒരുക്കണമെന്നും കരാറിലുണ്ട്.

ഇതിനകം 3000 ലധികം പേരെ കൊലപ്പെടുത്തുകയും 60,000 ത്തോളം പേരെ കുടിയിറക്കുകയും ചെയ്ത- ഇസ്രയേല്‍ -ഹെസ്ബൊള്ള ഏറ്റുമുട്ടലുകള്‍ താത്കാലിക വിരാമമെങ്കിലും കരാറിലൂടെയുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം, വെടിനിർത്തലിനോട് ഏതുവിധത്തിലായിരിക്കും ഇരുവിഭാഗം സഹകരിക്കുക എന്ന സംശയവും ഉയരുന്നുണ്ട്. വെടിനിർത്തലുണ്ടാകുന്ന പക്ഷം ഏതുവിധത്തിലുള്ള പ്രകോപനങ്ങളോടും സീറോ ടോളറന്‍സ് നിലപാടായിരിക്കും ഇസ്രയേലിനെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

Also Read; പാകിസ്ഥാനില്‍ ഇമ്രാൻ ഖാന്‍റെ മോചനം ആവശ്യപ്പെട്ട് പ്രതിഷേധം രൂക്ഷമാകുന്നു; ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിറക്കി സൈന്യം

ഹിസ്ബുള്ളയ്ക്കെതിരായ പ്രതിരോധം അവസാനിപ്പിക്കാനുദ്ദേശിക്കുന്നില്ലെന്ന് നെതന്യാഹൂ പരസ്യമാക്കിയിട്ടുമുണ്ട്. മറുവശത്ത് അതിർത്തിമേഖലയിലെ സാന്നിധ്യം പൂർണ്ണമായും നീക്കണമെന്നടക്കം വ്യവസ്ഥകളാണ് ഹിസ്ബുള്ളയ്ക്ക് മുന്നിലുള്ളത്. എന്നാല്‍ അഭയാർഥികളുടെ പുനരധിവാസം അടക്കം പ്രവർത്തനങ്ങളുമായി തുടരുമെന്നാണ് ഹെസ്ബൊള്ള നിലപാട്.

2023 ഒക്ടോബർ 7 ലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണമാരംഭിച്ചതു മുതല്‍ ഇസ്രയേലിനെതിരെ ഹിസ്ബുള്ള യുദ്ധ രംഗത്തുണ്ടായിരുന്നു. പിന്നീട് ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള ഗോലാന്‍ കുന്നുകളിലേക്കുള്ള ഹിസ്ബുള്ളയുടെ ആക്രമണത്തോടെയാണ് ഇസ്രയേല്‍ ലെബനനിലേക്ക് തുറന്ന യുദ്ധം ആരംഭിച്ചത്. ഈ 13 മാസക്കാലയളവിനിടെ ഹസന്‍ നസ്റള്ളയടക്കം ഉന്നതനേതൃത്വത്തിന്‍റെ ചിറകൊടിച്ച നഷ്ടങ്ങളാണ് ഹിസ്ബുള്ളയ്ക്കുണ്ടായത്.

ലോക ബാങ്കിന്‍റെ കണക്കുപ്രകാരം, 8.5 ബില്ല്യന്‍ ഡോളറിന്‍റെ നഷ്ടം ലബനനുമുണ്ടായി. ഈ നിലയിലാണ് ഹിസ്ബുള്ള വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്നതെന്നാണ് സൂചന. അതേസമയം, സജീവമായി വെടിനിർത്തൽ ചർച്ച നടക്കുന്നതിനിടയില്‍ പോലും ചൊവ്വാഴ്ച ഇരുവിഭാഗവും തമ്മിൽ ശക്തമായ ഏറ്റുമുട്ടലാണ് നടന്നത്.

IFFK 2024
ഐഎഫ്എഫ്‌കെ; ചലച്ചിത്ര രംഗത്തെ മഹാപ്രതിഭകളുടെ ഓര്‍മ്മയില്‍ നടത്തിയ 'സ്മൃതിദീപ പ്രയാണം' സമാപിച്ചു
Also Read
user
Share This

Popular

KERALA
KERALA
മാനസികനില തെറ്റിയാലും ഗര്‍ഭഛിദ്രത്തിന് അവകാശമില്ലേ?