ലബനനിൽ യുഎൻ സമാധാന സേനയ്ക്ക് നേരെ ഇസ്രയേൽ ആക്രമണം; രണ്ടുപേർക്ക് പരുക്ക്

ലബനനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 28 പേർ കൊല്ലപ്പെട്ടതായും 113 പേർക്ക് പരുക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു
ലബനനിൽ യുഎൻ സമാധാന സേനയ്ക്ക് നേരെ ഇസ്രയേൽ ആക്രമണം; രണ്ടുപേർക്ക് പരുക്ക്
Published on

ദക്ഷിണ ലബനനിൽ യുഎൻ സമാധാന സേനയുടെ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം. സംഭവത്തില്‍ രണ്ടുപേർക്ക് പരുക്കേറ്റതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു. പരുക്കേറ്റവർ ഇന്‍ഡോനേഷ്യന്‍ വംശജരാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്ലൂ ലൈനിലെ യുഎന്‍ കേന്ദ്രങ്ങളിലേക്ക് ഇസ്രയേല്‍ പ്രതിരോധസേന മനപൂർവം വെടിയുതിർക്കുകയായിരുന്നു എന്നാണ് ഐക്യരാഷ്ട്ര സഭയുടെ ആരോപണം. ഇസ്രയേല്‍, ഗോളന്‍ ഹൈറ്റസ് എന്നിവയെ ലബനനില്‍ നിന്നും വേർതിരിക്കുന്ന മേഖലയാണ് ബ്ലൂ ലൈന്‍. സമാധാന സേനാംഗങ്ങൾക്ക് നേരെയുള്ള ഏതൊരു ബോധപൂർവമായ ആക്രമണവും അന്താരാഷ്ട്ര മാനുഷിക നിയമത്തിൻ്റെയും 1701 ലെ സെക്യൂരിറ്റി കൗൺസിൽ പ്രമേയത്തിൻ്റെയും ഗുരുതരമായ ലംഘനമാണെന്നും ഐക്യരാഷ്ട്ര സഭയുടെ സമാധാന സേന അറിയിച്ചു. 

Also Read: ഇസ്രയേൽ-ഇറാൻ സംഘർഷം: നെതന്യാഹുവുമായി ഫോണിലൂടെ ചർച്ച നടത്തി ജോ ബൈഡൻ

അതേസമയം, ലബനനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 28 പേർ കൊല്ലപ്പെട്ടതായും 113 പേർക്ക് പരുക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ലബനനില്‍ ഇസ്രയേല്‍-ഹിസ്ബുള്ള സംഘർഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2,169 ആയി. 10,212 പേർക്കാണ് പരുക്കേറ്റിരിക്കുന്നത്. ദക്ഷിണ ലബനന്‍ പ്രവിശ്യകളില്‍ 61 വ്യോമാക്രമണങ്ങളാണ് കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സർവകലാശാലകള്‍ ഉള്‍പ്പെടെ 1,000 കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഇസ്രയേല്‍ ആക്രമണങ്ങള്‍ നടന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com