ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നത് സ്ത്രീകളുടെ ശബ്ദമാണ്. സര്‍ക്കാര്‍ ഇതില്‍ നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ഡബ്ല്യുസിസി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ഡബ്ല്യുസിസി. നീതിക്കു വേണ്ടിയുള്ള തങ്ങളുടെ പോരാട്ടം ശരിയെന്ന് വിശ്വസിക്കുന്നു. സിനിമാ മേഖലയില്‍ ലിംഗഭേദം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ റിപ്പോര്‍ട്ട് ചരിത്രത്തില്‍ ഇതാദ്യമാണ്. മാധ്യമങ്ങളോടും സംസ്ഥാന വനിതാ കമ്മീഷനോടും നന്ദിയെന്നും ഫേസ്ബുക് കുറിപ്പിലൂടെ ഡബ്ല്യുസിസി വ്യക്തമാക്കി.
റിപ്പോര്‍ട്ടില്‍ ഹേമ കമ്മിറ്റി കുറിച്ച വാക്കുകള്‍ പങ്കുവെച്ചാണ് ഡബ്ല്യുസിസിയുടെ പ്രതികരണം. 'തിളങ്ങുന്ന താരങ്ങളും സുന്ദരമായ ചന്ദ്രനുമുള്ള ആകാശം നിഗൂഢതകള്‍ നിറഞ്ഞതാണ്. എന്നാല്‍, താരങ്ങൾ തിളങ്ങാറില്ലെന്നും ചന്ദ്രന് നാം കാണുന്ന ഭംഗിയില്ലെന്നുമാണ് ശാസ്ത്രീയ അന്വേഷണത്തില്‍ തെളിഞ്ഞത്. അതിനാല്‍, നിങ്ങള്‍ കാണുന്നതെല്ലാം വിശ്വസിക്കരുത്, ഉപ്പ് പോലും പഞ്ചസാരയായി തോന്നും'. എന്നാണ് ഹേമ കമ്മിറ്റിയുടെ വാചകങ്ങള്‍.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നത് സ്ത്രീകളുടെ ശബ്ദമാണ്. സര്‍ക്കാര്‍ ഇതില്‍ നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു. 'ഞങ്ങള്‍ക്കിത് നീണ്ട യാത്രയായിരുന്നു. സിനിമാ മേഖലയില്‍ മാന്യമായ ഒരു പ്രൊഫഷണല്‍ ഇടം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകളുടേയും നീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം ശരിയായിരുന്നുവെന്ന് വിശ്വസിക്കുന്നു. ഡബ്ല്യുസിസിയുടെ അടുത്ത ചുവടുവെപ്പാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്.'
സിനിമാ മേഖലയില്‍ ലിംഗഭേദം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ റിപ്പോര്‍ട്ട് ചരിത്രത്തില്‍ ഇതാദ്യമാണ്. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പരിശ്രമിച്ച ജസ്റ്റിസ് ഹേമ, നടി ശാരദ, ഡോ, വത്സകുമാരി എന്നിവരോട് നന്ദി അറിയിക്കുന്നു. തങ്ങള്‍ക്ക് പിന്തുണയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരാനും പിന്തുണയും നിരന്ത ശ്രമങ്ങളും നടത്തിയ കേരളത്തിലെ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും വനിതാ കമ്മീഷനും സ്ത്രീ സംഘടനകള്‍ക്കും അഭിഭാഷകര്‍ക്കും ഡബ്യുസിസി നന്ദി പറയുന്നുവെന്നും ഡബ്ല്യുസിസി വ്യക്തമാക്കി.