fbwpx
ഹരിയാനയില്‍ കോണ്‍ഗ്രസ് തിരിച്ചെത്തും?; 64 സീറ്റുവരെ വിജയ സാധ്യത പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങൾ
logo

ന്യൂസ് ഡെസ്ക്

Last Updated : 06 Oct, 2024 06:55 AM

ഹരിയാനയിൽ ഹാട്രിക് നേടി ഭരണത്തിലേറാമെന്ന ബിജെപിയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ് വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങൾ

NATIONAL


ഹരിയാന സംസ്ഥാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. 55 മുതൽ 62 വരെ സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രവചനം. പതിറ്റാണ്ടിനുശേഷം നടന്ന ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം പ്രവചിക്കാതെയും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു.

ഹരിയാനയിൽ ഹാട്രിക് നേടി ഭരണത്തിലേറാമെന്ന ബിജെപിയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ് വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങൾ. ജമ്മുകശ്മീരിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും വിവിധ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.


ന്യൂസ് 18, പീപ്പിൾസ് പൾസ്, ദൈനിക് ഭാസ്കർ, റിപ്പബ്ലിക് ഭാരത്, ധ്രുവ് റിസർച്ച് സർവേകൾ അടക്കം ഹരിയാനയിൽ കോൺഗ്രസിൻ്റെ തിരിച്ചു വരവ് പ്രവചിക്കുന്നു. കോൺഗ്രസിന് 44 നും 64 നും ഇടയിൽ സീറ്റുകൾ ലഭിച്ചേക്കുമെന്നാണ് ഇതുവരെ പുറത്തുവന്ന എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്. ബിജെപിക്ക് 20 നും 32 നും ഇടയിലാണ് സീറ്റ് പ്രവചനം.

ALSO READ: എക്സിറ്റ് പോൾ ഫലം പുറത്ത്; ഹരിയാനയിൽ കോൺഗ്രസ് , ബിജെപി രണ്ടാമതെന്നും പ്രവചനം


ജമ്മു കശ്മീരിൽ 40 മുതൽ 48 വരെ സീറ്റുകൾ നേടി കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം അധികാരത്തിലെത്തുമെന്നാണ് ഇന്ത്യ ടുഡേ-സി വോട്ടർ സർവേയുടെ പ്രവചനം. ബിജെപി 27 മുതൽ 32 വരെ സീറ്റുകളും നേടിയേക്കും. പിഡിപിയ്ക്ക് 12 സീറ്റുകൾ വരെ ലഭിച്ചേക്കാമെന്നും പ്രചിക്കപ്പെടുന്നു. ധ്രുവ് റിസർച്ചിൻ്റെ എക്‌സിറ്റ് പോൾ പ്രകാരം ഹരിയാനയിൽ കോൺഗ്രസ് 50 മുതൽ 64 സീറ്റുകൾ നേടുമെന്നും, ബിജെപി 22 മുതൽ 32 വോട്ടുകൾ വരെ നേടുമെന്നും പ്രതീക്ഷിക്കുന്നു.

ALSO READ: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്; ഹരിയാനയിൽ ആം ആദ്മി അക്കൗണ്ട് തുറന്നേക്കില്ല


പീപ്പിൾസ് പൾസ് സർവേ അനുസരിച്ച് ഹരിയാനയിൽ കോൺഗ്രസിന് 61 സീറ്റുകൾ വരെ ലഭിച്ചേക്കും. കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം ജമ്മു കശ്മീരിൽ 46 മുതൽ 50 സീറ്റുകളിലേക്ക് വിജയിക്കുമെന്നുമാണ് ഫലങ്ങൾ. ഹരിയാനയിൽ 20 മുതൽ 32 വരെ സീറ്റുകളും ജമ്മു കശ്മീരിൽ 23 മുതൽ 27 വരെ സീറ്റുകളും ബിജെപി നേടുമെന്ന് പീപ്പിൾസ് പൾസ് പറയുന്നു. ഹരിയാനയിൽ കോൺഗ്രസ് 55 മുതൽ 62 വരെ സീറ്റുകളും ബിജെപി 18 മുതൽ 24 സീറ്റുകളും നേടുമെന്നും റിപ്പബ്ലിക് എക്സിറ്റ് പോൾ പറയുന്നു. ജമ്മു കശ്മീരിൽ ബിജെപിക്ക് 25 സീറ്റുകളും കോൺഗ്രസിന് 12 സീറ്റുകളും പിഡിപിക്ക് 28 സീറ്റുകളും റിപ്പബ്ലിക് പ്രവചിച്ചിട്ടുണ്ട്.

Also Read
user
Share This

Popular

NATIONAL
KERALA
"പാക് നുഴഞ്ഞുകയറ്റം അങ്ങേയറ്റം അപലപനീയം"; വെടിനിർത്തൽ ലംഘിച്ചുള്ള അക്രമങ്ങളെ ഗൗരവത്തോടെ കാണുമെന്ന് ഇന്ത്യ