
സെൻട്രൽ മെഡിറ്ററേനിയൻ കടലിൽ നിന്ന് 37 ഓളം ആളുകളെ രക്ഷിച്ചതിനു പിന്നാലെ ബാങ്ക്സി ധന സഹായം നൽകിയ കുടിയേറ്റ റെസ്ക്യു ബോട്ടിനെ ഇറ്റലിയിൽ തടഞ്ഞു. ലൂയിസ് മിഷേൽ എന്ന കപ്പലും അതിൻ്റെ പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടും ഇറ്റലിക്കാർ തടഞ്ഞു വച്ചിരിക്കുകയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
പോസല്ലോ തീരത്തിറക്കാനാണ് ആദ്യം ഉത്തരവിട്ടത്. എന്നാൽ കാലാവസ്ഥ മോശമായതിനാൽ അവിടെ ആളുകളെ ഇറക്കാൻ സാധിച്ചില്ല. സുരക്ഷിതമല്ലാത്ത യാത്ര മുന്നിൽ കണ്ടുകൊണ്ട് കപ്പൽ ലാംപെഡൂസയ്ക്ക് സമീപം അഭയം തേടാൻ തീരുമാനിക്കുകയാണ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ലാംപെഡൂസയ്ക്ക് സമീപം എല്ലാവരേയും ഇറക്കാൻ തീരുമാനിച്ചു.എന്നാൽ സിസിലിയിൽ ഇറങ്ങാനുള്ള ഉത്തരവ് പാലിക്കാത്തതിനെ തുടർന്നാണ് കപ്പൽ തടഞ്ഞു വെച്ചിരിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.