fbwpx
ജാമിയ മില്ലിയ എൻട്രൻസിന് ഇനി കേരളത്തിൽ കേന്ദ്രമില്ല; തിരുവനന്തപുരത്തെ ഒഴിവാക്കി പകരം ഭോപ്പാലും മാലെഗാവും ഉൾപ്പെടുത്തി
logo

ന്യൂസ് ഡെസ്ക്

Posted : 08 Mar, 2025 11:17 AM

തിരുവനന്തപുരം കേന്ദ്രത്തെയായിരുന്നു കേരളത്തിലെ വിദ്യാർഥികൾ പ്രവേശനപരീക്ഷക്കായി ആശ്രയിച്ചിരുന്നത്. കേരളത്തിൽനിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് എല്ലാവർഷവും ജാമിയ മില്ലിയ പ്രവേശനത്തിന് അപേക്ഷിക്കുന്നത്

KERALA

ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല പ്രവേശന പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് തിരുവനന്തപുരത്തെ ഒഴിവാക്കി. സർവകലാശാലയുടെ ദക്ഷിണേന്ത്യയിലെ ഏക പരീക്ഷാ കേന്ദ്രമായിരുന്നു തിരുവനന്തപുരം. സർവകലാശാലയിലെ പ്രോസ്പെക്ട് കമ്മിറ്റിയാണ് കേന്ദ്രങ്ങൾ തീരുമാനിച്ചതെന്ന് ജെഎംഐ ചീഫ് മീഡിയ കോർഡിനേറ്റർ അറിയിച്ചു.


തിരുവനന്തപുരം കേന്ദ്രത്തെയായിരുന്നു കേരളത്തിലെ വിദ്യാർഥികൾ പ്രവേശനപരീക്ഷക്കായി ആശ്രയിച്ചിരുന്നത്. കഴിഞ്ഞവർഷം വരെ തിരുവനന്തപുരത്ത് പരീക്ഷ കേന്ദ്രം ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ തിരുവനന്തപുരത്തെ ഒഴിവാക്കി പകരം ഭോപ്പാലും മാലെഗാവും ഉൾപ്പെടുത്തി. കേരളത്തിൽനിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് എല്ലാവർഷവും ജാമിയ മില്ലിയ പ്രവേശനത്തിന് അപേക്ഷിക്കുന്നത്. സർവകലാശാലയുടെ തീരുമാനത്തിൽ പ്രതിഷേധവുമായി ശശി തരൂർ എംപിയും, ഹാരിസ് ബീരാൻ എംപിയും രംഗത്തെത്തി.


ALSO READ: MDMA കവറോടെ വിഴുങ്ങിയ യുവാവ് മരിച്ചു; ലഹരി പാക്കറ്റ് വിഴുങ്ങിയത് പൊലീസിനെ കണ്ട പരിഭ്രാന്തിയിൽ


"ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി (ജെഎംഐ) പ്രവേശന പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് തിരുവനന്തപുരത്തെ ഒഴിവാക്കി. ദക്ഷിണേന്ത്യയിലെ ഒരേയൊരു കേന്ദ്രമായിരുന്നു അത്! മാത്രമല്ല, നഗരത്തിൽ നിന്ന് കുറഞ്ഞത് 550 വിദ്യാർത്ഥികളെങ്കിലും പരീക്ഷ എഴുതാറുണ്ടായിരുന്നു," ശശി തരൂർ എക്സിൽ കുറിച്ചു. ജെഎംഐ യൂണിവേഴ്സിറ്റി ദക്ഷിണേന്ത്യൻ വിദ്യാർഥികളെ വേണ്ടെന്ന് തീരുമാനിച്ചോ എന്നും ശശി തരൂർ ചോദിച്ചു.

KERALA
വിഴിഞ്ഞത്ത് താൻ നേരത്തെ വന്നതിന് കമ്മ്യൂണിസ്റ്റ് രാജവംശത്തെ മരുമകന് പ്രശ്നം; റിയാസ് ഡോക്ടറെ കാണട്ടെ: രാജീവ് ചന്ദ്രശേഖർ
Also Read
user
Share This

Popular

KERALA
MALAYALAM MOVIE
കൊല്ലത്ത് വാക്സിന്‍ എടുത്തിട്ടും ഏഴ് വയസുകാരിക്ക് പേ വിഷബാധ; കുട്ടിയുടെ നില ഗുരുതരം