fbwpx
സിറിയയ്ക്ക് മേല്‍ ആക്രമണം അഴിച്ചുവിട്ട് ജിഹാദി സംഘടന; മരണസംഖ്യ 242 ആയി
logo

ന്യൂസ് ഡെസ്ക്

Last Updated : 29 Nov, 2024 05:06 PM

2020ന് ശേഷം സിറിയ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഏറ്റുമുട്ടലുകളിലൊന്നാണ് ഇത്

WORLD


സിറിയയ്ക്ക് മേൽ ജിഹാദി സംഘം അഴിച്ചുവിട്ട ആക്രമണത്തിൽ മരണം 242 ആയി. സിറിയയിലെ ദമാസ്കസിനും അലപ്പോയ്ക്കും ഇടയിലുള്ള പ്രധാന റോഡുകൾ വിച്ഛേദിച്ചതിന് ശേഷമാണ് ജിഹാദി സംഘടനയായ ഹയാത്ത്-തഹരീ‍ർ അൽ ഷാം (എച്ച്.ടി.എസ്) ആക്രമണം അഴിച്ചുവിട്ടത്. വടക്കൻ അലപ്പോ പ്രവിശ്യയിലെ സർക്കാർ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ് ഹയാത്ത്- തഹരീ‍ർ അൽ ഷാമും സഖ്യകക്ഷികളും ചേ‍ർന്ന് അപ്രതീക്ഷിത ആക്രമണം നടത്തിയത്. 2020ന് ശേഷം സിറിയ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഏറ്റുമുട്ടലുകളിലൊന്നാണിത്.


ALSO READ: ലബനന് പിന്നാലെ ഗാസയിലും വെടി നിർത്തൽ ?; യുഎസിൻ്റെ നേതൃത്വത്തിൽ ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട്


സിറിയൻ മനുഷ്യാവകാശ ഒബ്സർവേറ്ററിയുടെ കണക്കനുസരിച്ച്, ഇതുവരെ മരണപ്പെട്ട 242 പേരിൽ 102 പേർ ഹയാത്ത്-തഹരീ‍ർ അൽ ഷാം എന്ന സംഘടനയിലെയും, 19 പേർ മറ്റു സഖ്യശക്തികളിൽ നിന്നുള്ളവരുമാണ്. അതേസമയം, ആക്രമണത്തിൽ 61 സിറിയൻ സൈനികരും കൊല്ലപ്പെട്ടു. വ്യോമാക്രമണത്തിൽ 24 സാധാരണക്കാരും കൊല്ലപ്പെട്ടതായി ഒബ്സർവേറ്ററി തലവനായ റാമി അബ്ദുൾറഹ്മാൻ അറിയിച്ചു.


ALSO READ: തീഗോളങ്ങളെ നേരത്തെയറിയാൻ വഴികളുമായി ആദിത്യ എല്‍ 1; നിർണായക കണ്ടെത്തലുകളുമായി ഇന്ത്യയുടെ സൗരദൗത്യം


സിറിയൻ സഖ്യകക്ഷിയായ റഷ്യ വ്യാഴാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ 19 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം സിറിയൻ സൈന്യത്തിൻ്റെ ഷെല്ലാക്രമണത്തിൽ മറ്റൊരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു.


WORLD
ഹോസ്വ ബൈഹൂഹ് ഫ്രാൻസിൻ്റെ പ്രധാനമന്ത്രിയാകും; പ്രഖ്യാപനവുമായി ഇമ്മാനുവേൽ മാക്രോൺ
Also Read
user
Share This

Popular

WORLD
IFFK 2024
WORLD
ഹോസ്വ ബൈഹൂഹ് ഫ്രാൻസിൻ്റെ പ്രധാനമന്ത്രിയാകും; പ്രഖ്യാപനവുമായി ഇമ്മാനുവേൽ മാക്രോൺ