ജോലി വാഗ്ദാനം; യുവതിയുടെ പിതാവിന്റെ പെന്‍ഷന്‍ തുകയില്‍ നിന്നും 90,000 രൂപ നഷ്ടമായി

ജോലി വാഗ്ദാനം; യുവതിയുടെ പിതാവിന്റെ പെന്‍ഷന്‍ തുകയില്‍ നിന്നും 90,000 രൂപ നഷ്ടമായി

മുംബയിലെ ഒരു സ്റ്റേഷനറി കമ്പനിയിൽ വർക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പുകാർ യുവതിയെ വിളിച്ചത്
Published on

മുംബൈയിൽ ജോലി വാഗ്ദാനം ചെയ്ത് 22 കാരിയുടെ പക്കൽ നിന്നും 90,000 രൂപ തട്ടിയെടുത്തു. അച്ഛന്റെ പെൻഷൻ തുകയിൽ നിന്നാണ് യുവതിക്ക് പണം നഷ്ടമായത്. മുംബയിലെ ഒരു സ്റ്റേഷനറി കമ്പനിയിൽ വർക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പുകാർ യുവതിയെ വിളിച്ചത്. രജിസ്ട്രേഷനും, ആരോഗ്യ ഇൻഷുറൻസിനും മറ്റുമായി 90,000 രൂപ ആവശ്യപ്പെട്ടു. യുവതി പിതാവിന്റെ പെൻഷൻ തുകയിൽ നിന്നും അത് അവർക്ക് കൊടുക്കുകയും ചെയ്തു.

പിന്നീട്, കമ്പനിയെ കുറിച്ച് ഓൺലൈനിൽ നോക്കിയപ്പോഴാണ് അങ്ങനെ ഒരു കമ്പനി ഇല്ലെന്നും താൻ പറ്റിക്കപെടുകയായിരുന്നുവെന്നും യുവതി മനസിലാക്കിയത്. ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. തിങ്കളാഴ്ച്ച സാന്താക്രൂസ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം നടന്നു കൊണ്ടിരിക്കുയാണെന്ന് പോലീസ് അറിയിച്ചു.

News Malayalam 24x7
newsmalayalam.com